ചെന്നൈ : തമിഴിലെ പ്രമുഖ സംവിധായകനും ബി.ജെ.പി. നേതാവും നടിയുമായ ഖുശ്ബുവിന്റെ ഭർത്താവുമായ സുന്ദർ സി. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിക്കുന്നു. മധുര സെൻട്രൽ മണ്ഡലത്തിൽ പുതിയ നീതി കക്ഷിയുടെ സ്ഥാനാർഥിയായാണ് സുന്ദർ സി. ജനവിധിതേടുന്നത്. To advertise here, അണ്ണാ ഡി.എം.കെ.യുടെ രണ്ടില ചിഹ്നത്തിലായിരിക്കും അദ്ദേഹം മത്സരിക്കുക. ഡി.എം.കെ. ഇവിടെ സ്ഥാനാർഥിയാക്കിയത് വിവരസാങ്കേതികവകുപ്പ് മന്ത്രി പളനിവേൽ ത്യാഗരാജനെയാണ്. ഇരുഭാഗത്തും കരുത്തരായ സ്ഥാനാർഥികളായതോടെ മധുര സെൻട്രലിൽ വാശിയേറിയ പോരാട്ടമായിരിക്കും അരങ്ങേറുക. തമിഴ്നാട്ടിലെ പ്രധാനപ്പെട്ട നഗരമണ്ഡലങ്ങളിലൊന്നുകൂടിയാണ് മധുര സെൻട്രൽ. സുന്ദർ സി.യെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച് ഖുശ്ബു എക്സിൽ കുറിപ്പ് പങ്കുവെച്ചു. എ.സി. ഷൺമുഖം, എടപ്പാടി പളനിസ്വാമി, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ, എൻ.ഡി.എ. സഖ്യത്തിലെ നേതാക്കൾ എന്നിവരുടെ മാർഗനിർദേശം സുന്ദർ സി.യെ വിജയത്തിലേക്കു നയിക്കുമെന്ന് ഖുശ്ബു പ്രത്യാശപ്രകടിപ്പിച്ചു. Published: 29 Mar 2026, 01:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സംവിധായകൻ സുന്ദർ സി. എൻ.ഡി.എ. സ്ഥാനാർഥി
M
MathrubhumiSource Link
about 1 month ago