സംസ്ഥാന ഭൂഗർഭജല വകുപ്പിന്റെ കണക്കെടുപ്പ് പൂർത്തിയായി; നീരുറവകളുടെ ഡേറ്റ ജലശക്തി പോർട്ടലിൽ ലഭ്യമാകും

സംസ്ഥാന ഭൂഗർഭജല വകുപ്പിന്റെ കണക്കെടുപ്പ് പൂർത്തിയായി; നീരുറവകളുടെ ഡേറ്റ ജലശക്തി പോർട്ടലിൽ ലഭ്യമാകും

M
MathrubhumiSource Link
പി.കെ. ജയചന്ദ്രൻ/ തിരുവനന്തപുരം Last Updated: 29 March 2026, 04:19 AM IST പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി തിരുവനന്തപുരം: പുഴകൾക്കും കിണറുകൾക്കും ജീവജലമെത്തിക്കുന്ന നീരുറവകൾ ശോഷിക്കുന്നുവെന്ന്‌ കേൾക്കാൻതുടങ്ങിയിട്ട് കാലമേറെയായി. പക്ഷേ, അതിന്റെ കണക്കൊന്നും ആർക്കും അറിയില്ലായിരുന്നു. ഫെബ്രുവരിയിൽ നിയമസഭയിൽ അനൂപ് ജേക്കബ് ഒരു ചോദ്യംചോദിച്ചിരുന്നു. ‘പശ്ചിമഘട്ടത്തിലെ മലനിരകളിലെ നീരുറവകൾ അപ്രത്യക്ഷമാകുന്ന ഗുരുതര പ്രതിസന്ധി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ' എന്ന്. ഇല്ലെന്നായിരുന്നു ജലവിഭവവകുപ്പുമന്ത്രി റോഷി അഗസ്റ്റിന്റെ മറുപടി. To advertise here, പക്ഷേ, അപ്പോൾ ആദ്യത്തെ നീരുറവ സെൻസസ് നടത്തുന്നതിന്റെ പാച്ചിലിലായിരുന്നു സംസ്ഥാന ഭൂഗർഭജല വകുപ്പ്. കേരളത്തിൽ 4433 നീരുറവകളുണ്ടെന്ന് കണ്ടെത്തി. ഹിമാലയൻ മലനിരകളിൽ നീരുറവകൾ നശിച്ചുകൊണ്ടിരിക്കുന്നതിൽ 2018-ൽ നിതി ആയോഗ് ആശങ്ക രേഖപ്പെടുത്തിയിരുന്നു. അവ സംരക്ഷിക്കാനും കണക്കെടുക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചു. അതിന്റെ ഭാഗമായി കേരളത്തിൽ ഭൂജലവകുപ്പിനെ നോഡൽ ഡിപ്പാർട്ടുമെന്റായും ഭൂജലവകുപ്പ് ഡയറക്ടറെ നോഡൽ ഓഫീസറായും സംസ്ഥാന ജലവിഭവ വകുപ്പ് നിയോഗിച്ചു. പദ്ധതി ഏകോപിപ്പിച്ചത് ഭൂഗർഭജല വകുപ്പ് സൂപ്രണ്ടിങ് ഹൈഡ്രോളജിസ്റ്റും സെൻസസിന്റെ കേരളത്തിന്റെ കോഡിനേറ്ററുമായ ഡോ. ലാൽ തോംപ്സൺ. ഇനി ഒാരോ നീരുറവയുടെയും ഡേറ്റ കേന്ദ്ര ജലശക്തി വെബ് പോർട്ടലിൽ ലഭിക്കും. അവയുടെ പരിപാലനത്തിനും വികസനത്തിനും വേണ്ട നയരൂപവത്‌കരണത്തിനുംമറ്റും അടിസ്ഥാന രേഖയായി ഉപയോഗിക്കുകയും ചെയ്യും. കേരളത്തിൽ 1983 മുതൽ 1986 വരെയുണ്ടായ വരൾച്ചയുടെ പശ്ചാത്തലത്തിൽ, കോഴിക്കോട് സി.ഡബ്ല്യു.ആർ.ഡി.എമ്മിനോട് സംസ്ഥാനത്തെ നീരുറവകളുടെ കണക്കെടുക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഒന്നരമാസത്തെ കണക്കെടുപ്പിൽ അന്നത്തെ പരിമിത സംവിധാനങ്ങളുപയോഗിച്ച് 11 ജില്ലകളിലായി 236 നീരുറവകൾ കണ്ടെത്തിയിരുന്നു. ഇതിൽ 60 എണ്ണമേ സർവേ ഓഫ് ഇന്ത്യ രേഖപ്പെടുത്തിയിരുന്നുള്ളൂ. നീരുറവകൾ അധികവും മലനിരകളിൽ ഉള്ളതായിരുന്നതിനാൽ സംരക്ഷണപ്രവർത്തനങ്ങൾ ദുഷ്‌കരമായിരുന്നു. എന്നാൽ 35 വർഷത്തിനുശേഷം ഭൂജലവകുപ്പ് നടത്തിയ യത്നം വലിയ സഹായകമാകും. Content Highlights: First-ever scientific census of natural springs in Kerala identifying 4433 sources., Project led by the State Groundwater Department under Dr. Lal Thompson., Data integrated into the Union Jal Shakti Ministry web portal., Historical context: Previous attempts in the 1980s identified only 236 springs., The data serves as a foundation for future water policy and preservation efforts. Published: 29 Mar 2026, 04:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സംസ്ഥാന ഭൂഗർഭജല വകുപ്പിന്റെ കണക്കെടുപ്പ് പൂർത്തിയായി; നീരുറ… | Boolokam