BoolokamBoolokam
സംസ്ഥാന സീനിയർ ചെസ് ചാമ്പ്യൻഷിപ്പ് തുടങ്ങി

സംസ്ഥാന സീനിയർ ചെസ് ചാമ്പ്യൻഷിപ്പ് തുടങ്ങി

M
MathrubhumiSource Link
കോഴിക്കോട് : എച്ച്.എസ്.സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള 63-ാ മത് സംസ്ഥാന ഫിഡെ റേറ്റഡ് സീനിയർ ചെസ് ചാമ്പ്യൻഷിപ്പ് തുടങ്ങി. ഞായറാഴ്ച കോവൂർ റൂക്ക്‌സ് ആൻഡ് റൂട്ട്‌സ് ചെസ് അക്കാദമിയിൽ ആരംഭിച്ച ചാമ്പ്യൻഷിപ്പിൽ ആദ്യദിനം രണ്ടു റൗണ്ടുകൾ പിന്നിട്ടപ്പോൾ രണ്ടുപോയിന്റുമായി കോഴിക്കോട് സ്വദേശിയായ ഫിഡെ മാസ്റ്റർ ജോൺ വേണി അക്കരക്കാരൻ ഒന്നാംസ്ഥാനത്തെത്തി. To advertise here, ഇ.യു. അഹസ് (തൃശ്ശൂർ), സഞ്ജയ് എസ്. പിള്ള (കോട്ടയം), മുഹമ്മദ് ദിൽഷാദ് (കോഴിക്കോട്), രജത് രഞ്ജിത് (കോട്ടയം), ഷേർഷ ബക്കർ, യു. അഭിജിത്ത് (ഇരുവരും കോഴിക്കോട്), റിയാൻ ഡൊമിനിക് (കോട്ടയം), ക്രിസ്റ്റി ജോർജ് (കൊച്ചി), സഫൽ ഫാസിൽ (ആലപ്പുഴ) എന്നിവർ രണ്ടുമുതൽ പത്തുവരെ സ്ഥാനക്കാരായി. മേയർ ഒ. സദാശിവൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനംചെയ്തു. ഓർഗനൈസിങ്‌ കമ്മിറ്റി കൺവീനർ ദിനേശ് ബാബു മനക്കൽ അധ്യക്ഷതവഹിച്ചു. ചെസ് അസോസിയേഷൻ കേരള സംസ്ഥാന ജനറൽ സെക്രട്ടറി വി.എൻ. വിശ്വനാഥൻ മുഖ്യപ്രഭാഷണംനടത്തി. ഓർഗനൈസിങ് കമ്മറ്റി ചെയർമാൻ എം.സി. മനോജ്, കൗൺസിലർ വിശ്വനാഥൻ പുതുശ്ശേരി, മുൻദേശീയതാരം പ്രവീൺകുമാർ, കോഴിക്കോട് ചെസ് അസോസിയേഷൻ ജില്ലാസെക്രട്ടറി കെ.വി. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. കോഴിക്കോട് ജില്ലാ ചെസ് അസോസിയേഷനും റൂക്ക്‌സ് ആൻഡ് റൂട്ട്‌സ് ചെസ് അക്കാദമിയും ചാണക്യ ചെസ് അക്കാദമിയും ചേർന്നാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. Published: 04 May 2026, 03:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!