സംസ്ഥാനങ്ങൾക്ക് സ്വന്തം നിയമം വേണ്ട; നിർമിതബുദ്ധി നിയന്ത്രിക്കാൻ ദേശീയ ചട്ടക്കൂടുമായി യു.എസ്.

സംസ്ഥാനങ്ങൾക്ക് സ്വന്തം നിയമം വേണ്ട; നിർമിതബുദ്ധി നിയന്ത്രിക്കാൻ ദേശീയ ചട്ടക്കൂടുമായി യു.എസ്.

M
MathrubhumiSource Link
ടെക്നോളജി ഡെസ്ക് Last Updated: 24 March 2026, 03:35 PM IST രാഷ്ട്രീയമോ ആശയപരമോ ആയ താല്പര്യങ്ങളുടെ പേരിൽ സാങ്കേതികവിദ്യ പ്രൊവൈഡർമാരെ ഉള്ളടക്കം മാറ്റാനോ നിരോധിക്കാനോ സർക്കാർ നിർബന്ധിക്കുന്നത് തടയണമെന്നും ചട്ടക്കൂട് ആവശ്യപ്പെടുന്നു. US President Donald | Photo by SAUL LOEB / AFP ആർട്ടിഫിഷ്യൽ ഇന്റലിജൻസിനു വേണ്ടിയുള്ള ദേശീയ നിയമ ചട്ടക്കൂട് പുറത്തിറക്കി യു.എസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ഓരോ സംസ്ഥാനവും സ്വന്തം നിലയിൽ നിയമങ്ങൾ നിർമിക്കുന്നത് തടയാനും രാജ്യവ്യാപകമായി ഏകീകൃതവും ലഘുവുമായ നിയന്ത്രണങ്ങൾ നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. ഡാറ്റാ സെന്ററുകൾ മുതൽ എ.ഐ. തട്ടിപ്പുകൾ വരെയുള്ള വിപുലമായ വിഷയങ്ങൾ ഈ ചട്ടക്കൂടിൽ ഉൾക്കൊള്ളുന്നു. To advertise here, അമേരിക്കൻ സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കും ആഗോളതലത്തിൽ, പ്രത്യേകിച്ച് ചൈനയുമായുള്ള മത്സരത്തിൽ മുന്നിലെത്താനും ഈ ഏകീകൃത സമീപനം അത്യാവശ്യമാണെന്ന് ഭരണകൂടം വാദിക്കുന്നു. അതിവേഗത്തിലുള്ള നൂതന പരീക്ഷണങ്ങളും പൊതുജനങ്ങളുടെ വിശ്വാസവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താൻ ലക്ഷ്യമിട്ടുള്ള ആറ് പ്രധാന നിർദേശങ്ങളാണ് ഭരണകൂടം കോൺഗ്രസിന് മുന്നിൽ വെച്ചിരിക്കുന്നത്. ഇതിൽ ഡാറ്റാ സെന്ററുകൾക്ക് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കാൻ അനുമതി നൽകുക, എ.ഐ. അധിഷ്ഠിത തട്ടിപ്പുകൾക്കെതിരെയുള്ള നിയമനടപടികൾ ശക്തമാക്കുക, കുട്ടികളുടെ ഡിജിറ്റൽ സാന്നിധ്യം നിയന്ത്രിക്കാൻ മാതാപിതാക്കൾക്ക് കൂടുതൽ ടൂളുകൾ നൽകുക എന്നിവ ഉൾപ്പെടുന്നു. കൂടാതെ, രാഷ്ട്രീയമോ ആശയപരമോ ആയ താല്പര്യങ്ങളുടെ പേരിൽ സാങ്കേതികവിദ്യ പ്രൊവൈഡർമാരെ ഉള്ളടക്കം മാറ്റാനോ നിരോധിക്കാനോ സർക്കാർ നിർബന്ധിക്കുന്നത് തടയണമെന്നും ചട്ടക്കൂട് ആവശ്യപ്പെടുന്നു. എ.ഐ. മേഖലയെ നിയന്ത്രിക്കാൻ ഒരു കേന്ദ്രീകൃത അതോറിറ്റിക്ക് പകരം അതത് മേഖലകൾക്കായി പ്രത്യേക നിയന്ത്രണ സമിതികൾ വേണമെന്നാണ് വൈറ്റ് ഹൗസിന്റെ നിർദേശം. നിലവിൽ ഡീപ് ഫേക്ക്, തൊഴിൽ വിവേചനം എന്നിവയുമായി ബന്ധപ്പെട്ട് ചില സംസ്ഥാനങ്ങൾ കൊണ്ടുവന്ന നിയമങ്ങളെ മറികടക്കാൻ കേന്ദ്ര നിയമത്തിലൂടെ ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നു. വ്യത്യസ്ത സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിയമങ്ങൾ വരുന്നത് ഇന്നൊവേഷൻ മന്ദഗതിയിലാക്കുമെന്നും ഇത് അമേരിക്കയുടെ സാമ്പത്തികവും ദേശീയവുമായ സുരക്ഷയെ ബാധിക്കുമെന്നും വൈറ്റ് ഹൗസ് ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് മൈക്കൽ ക്രാറ്റ്സിയോസ് വ്യക്തമാക്കി. ഈ പുതിയ നിയമനിർമാണ നീക്കത്തോട് സമ്മിശ്ര പ്രതികരണമാണ് പുറത്തുവരുന്നത്. സിലിക്കൺ വാലിയിലെ സംരംഭകർ ഇതിനെ സ്വാഗതം ചെയ്തപ്പോൾ, എ.ഐ.യുടെ ദോഷഫലങ്ങളുടെ ഉത്തരവാദിത്തം നിശ്ചയിക്കുന്നതിൽ ഈ ചട്ടക്കൂട് പരാജയപ്പെടുന്നുവെന്ന് അലയൻസ് ഫോർ സെക്യൂർ എ.ഐ.യുടെ സി.ഇ.ഒ. ബ്രെൻഡൻ സ്റ്റെയിൻഹോസർ വിമർശിച്ചു. സോഷ്യൽ മീഡിയയിലെ നിയന്ത്രണമില്ലായ്മയെയാണ് ഈ പദ്ധതി ഓർമിപ്പിക്കുന്നതെന്ന് ആന്ത്രോപ്പിക്കിന്റെ പിന്തുണയുള്ള പബ്ലിക് ഫസ്റ്റ് ആക്ഷൻ ഗ്രൂപ്പും അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ഈ ചട്ടക്കൂടിനെ നിയമമാക്കി മാറ്റാനാണ് വൈറ്റ് ഹൗസ് ലക്ഷ്യമിടുന്നത്. Content Highlights: The US government has introduced a national legal framework for Artificial Intelligence to unify fragmented state laws, boost innovation against global competitors like China, and address critical issues such as deepfakes, data privacy, and digital safety for children. Published: 24 Mar 2026, 03:35 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സംസ്ഥാനങ്ങൾക്ക് സ്വന്തം നിയമം വേണ്ട; നിർമിതബുദ്ധി നിയന്ത്രി… | Boolokam