മറയൂർ : കേരള സംസ്ഥാനതല വരയാട് (നീലഗിരി താർ) കണക്കെടുപ്പ് 24-ന് ആരംഭിച്ച് 27-ന് സമാപിക്കും. കേരള- തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിലെ സർവേ തമിഴ്‌നാട് വനം വകുപ്പുമായി സഹകരിച്ചാണ് നടത്തുക. ഇതുമായി ബന്ധപ്പെട്ട പരിശീലനയോഗം ഓൺലൈനായി തിങ്കളാഴ്ച നടന്നു. സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണൻ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു. To advertise here, പെരിയാർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ പി.വി. പ്രമോദ് അധ്യക്ഷനായി. സർവേയുമായി ബന്ധപ്പെട്ട ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർ, വൈൽഡ് ലൈഫ് വാർഡൻമാർ, നോഡൽ ഓഫീസർമാരായ റെയ്ഞ്ച് ഓഫീസർമാർ, മാസ്റ്റർ ട്രെയ്‌നേഴ്‌സ് എന്നിവർ ക്ലാസിൽ പങ്കെടുത്തു. കേരളത്തെ 95 ബ്ലോക്കുകളായി തിരിച്ചാണ് കണക്കെടുപ്പ് നടത്തുന്നത്. വരയാടുകളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ വന്യജീവി സംരക്ഷണനിയമത്തിൽ ഒന്നാം പട്ടികയിൽ ഇവ ഉൾപ്പെട്ടിട്ടുണ്ട്. പശ്ചിമഘട്ടത്തിൽ 2500 വരയാടുകളുള്ളതായി കണക്കാക്കപ്പെടുന്നു. വരയാടുകളെ കാട്ടാടുകൾ എന്നും വിളിക്കാറുണ്ട്. നിലഗീരി കുന്നുകൾ, പശ്ചിമഘട്ടത്തിൽ പാലക്കാട് മുതൽ ഇടുക്കിവരെയുള്ള മേഖലയിലാണ് വരയാടുകളുടെ സാന്നിധ്യമുള്ളത്. ഇതിൽ ഇരവികുളത്താണ് ഏറ്റവുമധികം കാണപ്പെടുന്നത്. Published: 21 Apr 2026, 03:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
