സംസ്ഥാനത്തെ സ്വകാര്യ ഐ.ടി. പാർക്കുകളെ സർക്കാർ ഐ.ടി. പാർക്കുകളുമായി ബന്ധിപ്പിക്കും

സംസ്ഥാനത്തെ സ്വകാര്യ ഐ.ടി. പാർക്കുകളെ സർക്കാർ ഐ.ടി. പാർക്കുകളുമായി ബന്ധിപ്പിക്കും

M
MathrubhumiSource Link
തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ഐ.ടി. പാർക്കുകളെയും ഡിജിറ്റൽ കമ്പനികളെയും സർക്കാർ ഐ.ടി. പാർക്കുകളുമായി അഫിലിയേറ്റ് ചെയ്യാനുള്ള പദ്ധതിക്ക് സർക്കാർ അംഗീകാരംനൽകി. സർക്കാർ ഐ.ടി. ഹബ്ബുകൾക്കു പുറത്ത് പ്രവർത്തിക്കുന്ന ചെറുകിട-ഇടത്തരം ഐ.ടി. സംരംഭങ്ങളെയും കോ-വർക്കിങ് സ്‌പെയ്‌സുകളെയും ഔദ്യോഗിക ‘കേരള ഐ.ടി.’ ശൃംഖലയുടെ ഭാഗമാക്കും. To advertise here, തിരുവനന്തപുരം ടെക്‌നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർപാർക്ക് എന്നിവയുടെ സി.ഇ.ഒ.മാർക്കായിരിക്കും പദ്ധതിയുടെ ചുമതല. അഫിലിയേഷൻ ലഭിക്കുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ ഐ.ടി. പാർക്കുകളുടെ ഔദ്യോഗിക ലോഗോ ഉപയോഗിക്കാനും ഐ.ടി. പാർക്ക് പോർട്ടൽ വഴി തൊഴിലവസരങ്ങൾ അറിയിക്കാനുമാകും. അഫിലിയേറ്റ് ചെയ്യുന്നവയ്ക്ക് മെന്റർഷിപ്പ്, പേറ്റന്റ് ഫയൽ ചെയ്യാനുള്ള സാമ്പത്തിക സഹായം, ഗ്രൂപ്പ് ഇൻഷുറൻസ് എന്നിവ ലഭ്യമാകും. സ്ഥാപനങ്ങളുടെ പ്രവർത്തനമികവ് വിലയിരുത്തി ബ്രോൺസ്, സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെ തരംതിരിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രത്യേക ആനുകൂല്യങ്ങൾ നിശ്ചയിക്കുക. Content Highlights: Integration of private IT firms and co-working spaces into the Kerala IT network., Access to official 'Kerala IT' branding for affiliated companies., Support benefits include mentorship, patent filing assistance, and group insurance., Performance-based tier system (Bronze, Silver, Gold, Platinum) for incentives., Managed by CEOs of Technopark, Infopark, and Cyberpark. Published: 16 Mar 2026, 08:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സംസ്ഥാനത്തെ സ്വകാര്യ ഐ.ടി. പാർക്കുകളെ സർക്കാർ ഐ.ടി. പാർക്കു… | Boolokam