കൊച്ചി: സംസ്ഥാനത്ത് പലയിടങ്ങളിലായി ശക്തമായ വേനൽമഴയും കാറ്റും. ഇടുക്കിയിൽ ദേശീയപാത 85ന്റെ പാതയോരങ്ങളിൽ മരങ്ങൾ കടപുഴകി വീണു. മഴയ്ക്കൊപ്പം ശക്തമായ ഇടിയും മിന്നലും അനുഭവപ്പെടുന്നുണ്ട്. നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്ത് ശക്തമായ മഴയാണ ലഭിച്ചത്. എറണാകുളം ജില്ലയുടെ വിവധഭാഗങ്ങളിലും കനത്ത മഴ ലഭിക്കുന്നുണ്ട്. ശക്തമായ മഴയെ തുടർന്ന് വിവിധ പാതകളിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു. To advertise here, ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. വാളറ ഭാഗത്ത് നിരവധി പ്രദേശങ്ങളിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. തൊടുപുഴ നഗരത്തിൽ മഴ അനുഭവപ്പെട്ടില്ലെങ്കിലും സമീപ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. വയനാട്ടിലെ പൂതാടി പഞ്ചായത്തിൽ ശക്തമായ കാറ്റും മഴയും ആലിപ്പഴ വർഷവും അനുഭവപ്പെട്ടു. മൂന്ന് മണിയോടെയാണ് കനത്ത മഴ പെയ്തത്. പാപ്ലശ്ശേരി, അഴീക്കോട് നഗർ ഭാഗങ്ങളിലാണ് കനത്ത മഴ പെയ്തത്. ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഉണ്ട്. Content Highlights: Heavy summer rains hit Kerala, causing tree falls and traffic disruptions. Published: 19 Apr 2026, 07:57 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സംസ്ഥാനത്ത് പലയിടത്തായി വേനൽമഴയും കനത്ത കാറ്റും; മരങ്ങൾ കടപുഴകി വീണു
M
MathrubhumiSource Link
21 days ago