സംസ്ഥാനത്ത് വീണ്ടും അവയവമാറ്റം, ആറുപേർക്ക് പുതുജീവനേകി കൃഷ്ണലാൽ യാത്രയായി

സംസ്ഥാനത്ത് വീണ്ടും അവയവമാറ്റം, ആറുപേർക്ക് പുതുജീവനേകി കൃഷ്ണലാൽ യാത്രയായി

M
MathrubhumiSource Link
തിരുവനന്തപുരം: ആറുപേർക്ക് പുതുജീവൻ സമ്മാനിച്ച് തിരുവനന്തപുരം സ്വദേശിയായ കൃഷ്ണലാൽ യാത്രയായി. അപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച കൃഷ്ണ ലാലിന്റെ ആറ് അവയവങ്ങൾ ദാനം ചെയ്യും. കിംസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ ആയിരിക്കവെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. To advertise here, തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് ഹൃദയം കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കും. എയർ ആംബുലൻസ് സംവിധാനം വഴിയാണ് ഹൃദയമെത്തിക്കുന്നത്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും ഒരു വൃക്കയും കരളും തിരുവനന്തപുരം കിംസിലേക്കും നേത്രപടലങ്ങൾ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കും ദാനം ചെയ്യും. ഒരുവാതിൽക്കോട്ടയിൽ വച്ച് ഒന്നാം തീയതി നടന്ന അപകടത്തിലാണ് വെൽഡിംഗ് തൊഴിലാളിയായ കൃഷ്ണലാലിന് ഗുരുതരമായി പരിക്കേറ്റത്യ കൃഷ്ണലാൽ സഞ്ചരിച്ച സൈക്കിൾ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. Content Highlights: Brain-dead patient saves six lives through multi-organ donation in 2026. Published: 05 Apr 2026, 11:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സംസ്ഥാനത്ത് വീണ്ടും അവയവമാറ്റം, ആറുപേർക്ക് പുതുജീവനേകി കൃഷ്… | Boolokam