തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി ഉപഭോഗം നിരന്തരം റെക്കോഡ് ഭേദിച്ച് കുതിക്കുന്നു. വെള്ളിയാഴ്ച ഉപയോഗിച്ചത് 11.62 കോടി യൂണിറ്റ്. രാത്രിയിലെ പരമാവധി ആവശ്യകത 6013 മെഗാവാട്ടായും ഉയർന്നു. സർവകാല റെക്കോഡാണിത്. ഈ സാഹചര്യത്തിൽ വൈദ്യുതിലഭ്യത ഉറപ്പാക്കാൻ യൂണിറ്റിന് പത്ത് രൂപവരെ വിലയുള്ള വൈദ്യുതി വാങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷനെ സമീപിച്ചു. To advertise here, വർധിച്ച ചൂടുകാരണം മേയ് 15 വരെ ഉപഭോഗം ഉയർന്നുനിൽക്കുമെന്നാണ് കെ.എസ്.ഇ.ബി.യുടെ വിലയിരുത്തൽ. കേരളത്തിൽ ഉത്പാദിപ്പിക്കുന്നതും പുറത്തുനിന്നുള്ള കരാറുകളിലൂടെ വാങ്ങുന്ന വൈദ്യുതിയും തികയാതെ വന്നാൽ അടിയന്തരാവശ്യം കണക്കാക്കി പവർ എക്‌സ്‌ചേഞ്ചിൽനിന്നാണ് വൈദ്യുതി വാങ്ങുക. ഏപ്രിൽ പകുതിമുതൽ മേയ് പകുതിവരെയുള്ള സമയത്ത് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് അനുമതിതേടിയത്. മുൻവർഷങ്ങളിൽ വേനൽ കടുത്ത സമയം പവർ എക്‌സ്‌ചേഞ്ചിൽനിന്ന് പത്തുരൂപയ്കുവരെ കെ.എസ്.ഇ.ബി. വൈദ്യുതി വാങ്ങിയിരുന്നു. ഇത് സാമ്പത്തികപ്രതിസന്ധിക്ക് കാരണമായതിനെത്തുടർന്ന് റെഗുലേറ്ററി കമ്മിഷൻ നിയന്ത്രണം ഏർപ്പെടുത്തി. ശരാശരി 7.35 രൂപവരെയുള്ള വൈദ്യുതി വാങ്ങാനാണ് ഇപ്പോൾ അനുമതിയുള്ളത്. ഇന്ന് ആവശ്യപ്പെട്ടാൽ നാളെ വൈദ്യുതി ലഭിക്കുന്ന ഡേ എഹെഡ് മാർക്കറ്റിൽനിന്നാണ് അടിയന്തര സാഹചര്യത്തിൽ കെ.എസ്.ഇ.ബി. വൈദ്യുതി വാങ്ങിയിരുന്നത്. എന്നാൽ, ഡേ എഹെഡ് മാർക്കറ്റിലും ഇപ്പോൾ വൈദ്യുതി ലഭിക്കാത്ത സാഹചര്യമുണ്ട്. അതിനാൽ അടിയന്തരസാഹചര്യത്തിൽ ആവശ്യപ്പെടുന്നതിന്റെ തൊട്ടടുത്ത ദിവസംമുതൽ 30 ദിവസംവരെ വൈദ്യുതി വാങ്ങാനാവുന്ന ടേം എഹഡ് മാർക്കറ്റിൽനിന്ന് വാങ്ങാൻ അനുവദിക്കണമെന്നും കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അപേക്ഷയിൽ കമ്മിഷൻ 22-ന് തെളിവെടുക്കും. വാങ്ങൽച്ചെലവ് കൂടാതിരിക്കാൻ ആവശ്യകത വിലയിരുത്തി വൈദ്യുതി വാങ്ങാൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രണ്ടുസമിതികൾ രൂപവത്കരിച്ചതായി കെ.എസ്.ഇ.ബി. കമ്മിഷനെ അറിയിച്ചു. Content Highlights: Kerala power consumption reached a record 11.62 crore units in 2026., Peak demand surged to 6013 MW due to extreme heat conditions., KSEB has requested permission to buy power up to Rs 10 per unit., Current regulatory limit for power purchase is capped at Rs 7.35 per unit., KSEB is exploring 'Term Ahead' market options due to scarcity in the 'Day Ahead' market. Published: 19 Apr 2026, 07:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; 250 മെഗാവാട്ട് വൈദ്യുതി വാങ്ങാനാൻ അനുമതി തേടി KSEB
M
MathrubhumiSource Link
21 days ago