ഉരുളികുന്നം : സംസ്‌കൃത നാടകപ്രവർത്തനത്തിൽ സംഭാവനകൾ നൽകിയ ഉരുളികുന്നം കുന്നേൽ കെ.ജി. ഷിബുവിനെ അനുമോദിച്ചു. വിവേകാനന്ദാ അക്ഷയശ്രീ സ്വയംസഹായസംഘമാണ് പുരസ്‌കാരം നൽകി അനുമോദിച്ചത്. To advertise here, മുട്ടപ്പള്ളി ഡോ.അംബേദ്കർ മെമ്മോറിയൽ യു.പി. സ്കൂളിലെ സംസ്‌കൃതാധ്യാപകനായ ഷിബു വർഷങ്ങളായി സ്കൂൾ കലോത്സവങ്ങളിൽ സംസ്‌കൃത നാടകം രചിച്ച്, സംവിധാനം ചെയ്ത് പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഈ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇടുക്കി ജില്ലയിലെ നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂൾ മികച്ച സംസ്‌കൃത നാടകത്തിനുള്ള പുരസ്‌കാരം നേടി. കെ.ജി. ഷിബുവാണ് നാറാണത്തുഭ്രാന്തൻ എന്ന ഈ നാടകം രചിച്ച് സംവിധാനം ചെയ്തത്. പാലാ ശ്രീരാമകൃഷ്ണ ആദർശ സംസ്‌കൃത കോളേജിൽ പഠനം പൂർത്തിയാക്കിയ ഇദ്ദേഹം പമ്പയുടെ മലിനീകരണത്തെക്കുറിച്ച് സംസ്‌കൃത ഡോക്യുമെന്ററി അവതരിപ്പിച്ച് ശ്രദ്ധേയനായിരുന്നു. സംസ്‌കൃതത്തിൽ തന്നെ വിവേകോദയം എന്ന പേരിൽ മൂന്നുമണിക്കൂർ സ്റ്റേജ് ഷോയും സംവിധാനം ചെയ്തിട്ടുണ്ട്. പ്രൊഫഷണൽ നാടകനടനായിരുന്ന കെ. ഗോപിനാഥിന്റെ മകനാണ്. അനുമോദനയോഗത്തിൽ സംഘം പ്രസിഡന്റ് ഇ.ആർ. റെജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്. അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി. സജീവ് ചെട്ടിയാർ, ടി.എസ്. സുമേഷ്, പി.ബി. രാജേഷ്, കെ.കെ. മോഹനൻ, പി.ബി. ദീപുമോൻ, വി.എസ്. അഖിൽ, പി.ജെ. സന്തോഷ്, ടി.ബി. സത്യൻ, സി.എൻ. രാജൻ തുടങ്ങിയവർ സംസാരിച്ചു. Published: 03 Apr 2026, 01:59 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
