മൂവി ഡെസ്ക് Last Updated: 17 Mar 2026, 06:15 pm IST മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പം സൂക്ഷിക്കുന്നയാളാണ് കമൽഹാസൻ. കമൽഹാസനും പിണറായി വിജയനും | ഫോട്ടോ: PTI മു ഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം ആശംസിച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. പിണറായി വിജയന് വിജയം നേരുന്നുവെന്ന് കമൽഹാസൻ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും. ഇതാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം കുറിച്ചു. To advertise here, "സഖാവ് പിണറായി വിജയന് വിജയം ആശംസിക്കുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് വിജയാശംസകൾ നേരുന്നു. എല്ലാത്തിലുമുപരി കേരളം എന്റെ നാടുകൂടിയാണ്. ചിലരുടെയെങ്കിലും മനസിൽ ഞാൻ പുറത്തുനിന്നുള്ള ഒരാളാണെന്ന തോന്നലുണ്ടായാൽപ്പോലും കേരളവുമായി ഞാനെന്നും വൈകാരികമായി അടുപ്പം പുലർത്താറുണ്ട്. അതുകൊണ്ട് കഴിഞ്ഞ പത്തുവർഷത്തെക്കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന് ആശംസകൾ നേരാനും കേരളത്തിലെ ജനങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു. നമുക്ക് ശരിയായ തീരുമാനമെടുക്കാം. സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും. ഇതെന്റെ അഭിപ്രായം." കമൽഹാസൻ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പം സൂക്ഷിക്കുന്നയാളാണ് കമൽഹാസൻ. അടുത്തിടെ പിണറായി വിജയനെക്കുറിച്ചുള്ള 'പിണറായി: ദി ലെജൻഡ്' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനത്തിന് അതിഥിയായി കമൽഹാസൻ തിരുവനന്തപുരത്ത് എത്തിയിരുന്നു. കമൽ ഹാസൻ ഇടതുപക്ഷ ചിന്താഗതിയുള്ള വ്യക്തിയാണെന്നും ഒരു കലാകാരൻ എന്നതിലുപരി സാമൂഹിക പ്രതിബദ്ധതയുള്ള ജീവിതം നയിച്ച വ്യക്തിയാണെന്നുമാണ് മുഖ്യമന്ത്രി അന്ന് പറഞ്ഞത്. Content Highlights: Actor-politician Kamal Haasan has officially endorsed Chief Minister Pinarayi Vijayan for the upcoming Kerala Assembly elections, stating that "Comrade Vijayan’s victory is Kerala’s victory." Published: 17 Mar 2026, 11:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും, ഇതെന്റെ അഭിപ്രായം -കമൽ ഹാസൻ
M
MathrubhumiSource Link
about 2 months ago