സഖ്യകക്ഷികൾക്ക് വാരിക്കോരി സീറ്റ്; ആദ്യ സ്ഥാനാർഥിപ്പട്ടികയെച്ചൊല്ലി ബിജെപിയിൽ കലഹം

സഖ്യകക്ഷികൾക്ക് വാരിക്കോരി സീറ്റ്; ആദ്യ സ്ഥാനാർഥിപ്പട്ടികയെച്ചൊല്ലി ബിജെപിയിൽ കലഹം

M
MathrubhumiSource Link
രതീഷ് രവി Last Updated: 18 March 2026, 04:36 AM IST പ്രതീകാത്മകചിത്രം | Photo: Mathrubhumi കൊല്ലം: ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ പ്രമുഖരെ തഴഞ്ഞതിനെച്ചൊല്ലി ബി.ജെ.പി.യിൽ കലഹം. കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻപിള്ള, എം.ടി. രമേശ്, ബി. ഗോപാലകൃഷ്ണൻ, ജെ.ആർ. പത്മകുമാർ, എ. നാഗേഷ്, ജിജി ജോസഫ് തുടങ്ങിയ സംസ്ഥാന നേതാക്കൾക്കും രണ്ടാംനിരയിലെ ഭൂരിപക്ഷം പേർക്കും സീറ്റ് നിഷേധിച്ചതാണ് കലഹത്തിനു കാരണം. കേന്ദ്ര നേതൃത്വത്തെയും ആർ.എസ്.എസിനെയും സമീപിച്ച് മുതിർന്ന നേതാക്കൾതന്നെ പരാതി പറഞ്ഞതായാണ് വിവരം. To advertise here, പരസ്യപ്രതികരണവുമായി ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യു രംഗത്തെത്തുകയും ചെയ്തു. ബി.ജെ.പി.ക്ക് വലിയ സ്വാധീനമുള്ള കൊടുങ്ങല്ലൂർ ട്വന്റി ട്വന്റിക്കും ആറന്മുള ബി.ഡി.ജെ.എസിനും നൽകുന്നതും പാർട്ടിക്കുള്ളിൽ കലഹത്തിന് വഴിവെച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ, കളമശ്ശേരി തുടങ്ങിയ മണ്ഡലങ്ങൾ ഘടകകക്ഷികൾക്കു നൽകുന്നതിലും എതിർപ്പ് ഉയർന്നിട്ടുണ്ട്. പതിറ്റാണ്ടുകളായി അടിത്തട്ടിൽ പ്രവർത്തകരുള്ള മണ്ഡലങ്ങൾ 'ആളില്ലാ പാർട്ടികൾ'ക്ക് താലത്തിൽ വെച്ചുനൽകിയതായി പ്രമുഖ നേതാവ് മാതൃഭൂമിയോട് പറഞ്ഞു. ചെങ്ങന്നൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയെ ഹരിപ്പാട്ടേക്ക് മാറ്റിയത് പ്രാദേശികമായി വലിയ പ്രശ്‌നമായി. സുരേന്ദ്രൻപക്ഷ നേതാക്കൾ പ്രസിഡന്റുമാരായ ജില്ലകളിൽ ഘടകകക്ഷികൾക്ക് വാരിക്കോരി സീറ്റ് നൽകിയതായി ആരോപണമുയർന്നിട്ടുണ്ട്. ശബരിമല ക്ഷേത്രം ഉൾപ്പെടുന്ന റാന്നി മണ്ഡലം ട്വന്റി ട്വന്റിക്ക് നൽകി, ക്രൈസ്തവ വിഭാഗക്കാരനെ സ്ഥാനാർഥിയാക്കിയത് ആർ.എസ്.എസ്. പ്രാദേശിക ഘടകങ്ങളെ ചൊടിപ്പിച്ചു. ആറന്മുളയിലോ റാന്നിയിലോ കുമ്മനത്തെ മത്സരിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഈഴവ വിഭാഗത്തിന് സ്വാധീനമുള്ള കൊടുങ്ങല്ലൂരിൽ ട്വന്റി ട്വന്റിയുടെ ക്രൈസ്തവ സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നതിലും അമർഷമുണ്ട്. Content Highlights: Senior BJP leaders denied tickets in the first candidate list., Dissatisfaction over allocating key constituencies to alliance partners., RSS and local party units express dissent over candidate selection., Strategic shift in constituencies like Ranni and Kodungallur causing internal friction. Published: 18 Mar 2026, 04:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സഖ്യകക്ഷികൾക്ക് വാരിക്കോരി സീറ്റ്; ആദ്യ സ്ഥാനാർഥിപ്പട്ടികയെ… | Boolokam