സജ്നയ്ക്ക് അഗ്നിരക്ഷാസേനയുടെ വിഷുക്കൈനീട്ടം

സജ്നയ്ക്ക് അഗ്നിരക്ഷാസേനയുടെ വിഷുക്കൈനീട്ടം

പുഴയിൽപ്പോയ രണ്ടരപ്പവന്റെ പാദസരം വീണ്ടെടുത്തു To advertise here, മലപ്പുറം : വിഷുദിനം സജ്‌നക്ക് സങ്കടത്തിന്റെയും ഒപ്പം ആശ്വാസത്തിന്റെയും ദിനമായിരുന്നു. ഊരകം പഞ്ചായത്തിലെ കൊട്ടുമല വിളവത്ത് പറളിപ്പുറത്തു സജ്‌ന കടലുണ്ടിപ്പുഴയിൽ നീന്തുന്നതിനിടെ രണ്ടരപ്പവന്റെ പാദസരം നഷ്ടപ്പെട്ടു. കുടുംബക്കാർക്കൊപ്പം കൊട്ടുമല തൂക്കുപാലത്തിനുതാഴെ നീന്താൻ വന്നതായിരുന്നു. പുഴയിലിറങ്ങുമ്പോൾ പാദസരം കാലിലുണ്ടായിരുന്നെന്ന് സജ്‌നയ്ക്ക് ഉറപ്പായിരുന്നു. നീന്തിക്കയറിയപ്പോൾ കാണാനില്ല. കുറേ തിരഞ്ഞിട്ടും കിട്ടാതായപ്പോൾ മലപ്പുറത്തെ അഗ്നിരക്ഷാസേനയുടെ സഹായംതേടി. സേനയിലെ മുങ്ങൽവിദഗ്ധരായ വി.പി. നിഷാദ്, മുഹമ്മദ് ഷിബിൻ, കെ.സി. മുഹമ്മദ് ഫാരിസ് എന്നിവർ പുഴയിൽ ഒന്നരമണിക്കൂറോളം തിരഞ്ഞു. ഒടുവിൽ പുഴയുടെ മധ്യഭാഗത്ത് മൂന്നു മീറ്ററോളം താഴ്ചയിൽനിന്ന് പാദസരം കണ്ടെത്തി. പുഴക്കരയിൽ വെച്ചുതന്നെ സജ്‌നയ്ക്ക് അതു കൈമാറുകയുംചെയ്തു. പവന് ലക്ഷത്തിനുമുകളിൽ വിലയുള്ള സമയത്ത് സ്വർണാഭരണം തിരിച്ചുകിട്ടിയത് സജ്‌നയ്ക്കുണ്ടാക്കിയ ആശ്വാസം ചെറുതല്ലായിരുന്നു. Published: 17 Apr 2026, 04:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സജ്നയ്ക്ക് അഗ്നിരക്ഷാസേനയുടെ വിഷുക്കൈനീട്ടം — Mathrubhumi |… | Boolokam