സഞ്ജു സാംസണിനെ ആദരിച്ച് ഗവർണർ; സമ്മാനമായി പദ്മനാഭസ്വാമിയുടെ വിഗ്രഹവും സച്ചിന്റെ ആത്മകഥയും നൽകി

സഞ്ജു സാംസണിനെ ആദരിച്ച് ഗവർണർ; സമ്മാനമായി പദ്മനാഭസ്വാമിയുടെ വിഗ്രഹവും സച്ചിന്റെ ആത്മകഥയും നൽകി

M
MathrubhumiSource Link
തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ആദരിച്ചു. ലോക് ഭവനിൽ എത്തിയ സഞ്ജുവിനെ ഷാൾ അണിയിച്ച് സ്വീകരിച്ച ഗവർണർ, കസവുമുണ്ടും ശ്രീ പദ്മനാഭസ്വാമിയുടെ വിഗ്രഹവും സച്ചിൻ ടെണ്ടുൽക്കറിന്റെ ആത്മകഥയായ 'പ്ലെയിംഗ് ഇറ്റ് മൈ വേ'യും സമ്മാനിച്ചു. സഞ്ജുവിന്റെ നേട്ടങ്ങളിൽ രാജ്യം, പ്രത്യേകിച്ച് കേരളം ഏറെ അഭിമാനിക്കുന്നതായി ഗവർണർ പറഞ്ഞു. To advertise here, പ്രതിഭയും പരിശ്രമവും കൊണ്ട് ലോകക്രിക്കറ്റിൽ കേരളത്തിന്റെ പേര് ഉയർത്തിപ്പിടിച്ച സഞ്ജു യുവജനങ്ങൾക്ക് പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളെ ധൈര്യത്തോടെ നേരിട്ട് മുന്നേറുന്ന സഞ്ജുവിന്റെ മനോഭാവം യുവതലമുറയ്ക്ക് വലിയ മാതൃകയാണ്. സമൂഹത്തിൽ നല്ല മാതൃക സൃഷ്ടിക്കുന്ന സഞ്ജുവിന് വരുംകാലങ്ങളിൽ ക്രിക്കറ്റിൽ കൂടുതൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു. കാര്യവട്ടത്ത് ന്യൂസീലാൻഡിനെതിരായ മത്സരം കാണാൻ കുടുംബസമേതം എത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. തന്നെക്കാളും ക്രിക്കറ്റ് ഇഷ്ടപ്പെടുന്നത് ഭാര്യ അനഘയാണെന്നും, ഗോവ വനിതാ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്ന അവർ സഞ്ജുവിന്റെ വലിയ ആരാധികയാണെന്നും ആർലേക്കർ പറഞ്ഞു. ലോക്ഭവനിൽ ലഭിക്കുന്ന ഈ ആദരം വലിയ അംഗീകാരമാണെന്നും ഇതെല്ലാം ഈശ്വരാനുഗ്രഹമാണെന്നും സഞ്ജു പറഞ്ഞു. കേരള ക്രിക്കറ്റ് താരം ഫെബിനും സഞ്ജുവിനൊപ്പമുണ്ടായിരുന്നു. Content Highlights: Governor Rajendra Arlekar felicitated Sanju Samson at Lok Bhavan Published: 16 Mar 2026, 08:08 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സഞ്ജു സാംസണിനെ ആദരിച്ച് ഗവർണർ; സമ്മാനമായി പദ്മനാഭസ്വാമിയുടെ… | Boolokam