സഞ്ജുവിന്റെ കളി കണ്ടില്ലേ?, ആത്മവിശ്വാസത്തോടെ കളിച്ചു; യഥാർഥ കളി പുറത്തെടുക്കേണ്ട സമയം -മോദി

സഞ്ജുവിന്റെ കളി കണ്ടില്ലേ?, ആത്മവിശ്വാസത്തോടെ കളിച്ചു; യഥാർഥ കളി പുറത്തെടുക്കേണ്ട സമയം -മോദി

M
MathrubhumiSource Link
തിരുവനന്തപുരം: സഞ്ജു സാംസന്റെ ക്രിക്കറ്റ് കളി നിങ്ങൾ കണ്ടില്ലേ?. തുടക്കംതൊട്ട് ആത്മവിശ്വാസത്തോടെ കളിച്ചു. മത്സരത്തിന്റെ മൂർധന്യത്തിൽ മികച്ച പ്രകടനം. ഇതാണ് യഥാർഥ കളിക്കാരന്റെ ലക്ഷണം. ടീമിന് ആവശ്യം വരുമ്പോൾ യഥാർഥ കളി പുറത്തെടുക്കണം. ഈ തിരഞ്ഞെടുപ്പിൽ അതുപോലെയാകണം നമ്മളും -പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ യഥാർഥ കളി പുറത്തെടുക്കേണ്ട സമയമായെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. To advertise here, കേരളത്തിലെ ബൂത്തുതല നേതാക്കളുമായി വ്യാഴാഴ്ച വൈകീട്ട് ഡൽഹിയിൽനിന്ന് ഓൺലൈനായി സംസാരിക്കുമ്പോഴാണ് സഞ്ജുവിന്റെ കളിമികവും വിജയവും തിരഞ്ഞെടുപ്പ് പോരാട്ടവുമായി മോദി ബന്ധിപ്പിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ബൂത്തുതല കാര്യകർത്താക്കൾ മോദിയുമായി അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കിട്ടു. ബൂത്തുകൾ ശക്തിപ്പെടുത്തിയാൽ വിജയം ഉണ്ടാകും. ഇപ്പോൾ ആറുമണിക്കൂറാണ് പ്രവർത്തിക്കുന്നതെങ്കിൽ അത് ഒമ്പതാക്കണം. ഒമ്പതാണെങ്കിൽ 12 മണിക്കൂറാക്കണം. ഓരോവീട്ടിലും കുറഞ്ഞത് മൂന്നുതവണയെങ്കിലുമെത്തി ഓരോരുത്തരോടും സംസാരിക്കണം. കേന്ദ്രസർക്കാർ നടപ്പാക്കിയ കാര്യങ്ങൾ കണക്കുനിരത്തിയും വീഡിയോ കാട്ടിയും ബോധ്യപ്പെടുത്തണം. ആശവർക്കർ കൂടിയായ ബി.ജെ.പി. പ്രവർത്തക തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി അനിതകുമാരിയാണ് മോദിയുമായി ആദ്യം സംസാരിച്ചത്. അവർക്കുള്ള മറുപടിയിലാണ് സഞ്ജുവിന്റെ ക്രിക്കറ്റ് കളിയെ പരാമർശിച്ചതും. Content Highlights: PM Modi equates election campaigning to a high-pressure cricket match., Emphasis on increasing daily campaign hours from 6 to 12 hours., Requirement for workers to visit every household at least three times., Direct interaction between booth-level workers and the Prime Minister., Focus on showcasing central government achievements via digital content. Published: 03 Apr 2026, 05:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സഞ്ജുവിന്റെ കളി കണ്ടില്ലേ?, ആത്മവിശ്വാസത്തോടെ കളിച്ചു; യഥാർ… | Boolokam