നി യമസഭാ തിരഞ്ഞെടുപ്പിൽ 102 സീറ്റുകൾ നേടി അത്യുജ്വല പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് യുഡിഎഫ്. ഇനിയുള്ളത് സർക്കാർ രൂപവത്കരണം. കോൺഗ്രസും മുസ്‌ലിം ലീഗും മറ്റ് ഘടകകക്ഷികളും മിന്നുന്ന വിജയം നേടിയ പശ്ചാത്തലത്തിൽ ആർക്കൊക്കെ ഏതൊക്കെ പദവികൾ ലഭിക്കുമെന്നതിനേക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. To advertise here, കോൺഗ്രസിൽനിന്ന് മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാരുണ്ടായേക്കും. ലീഗിന് അഞ്ച് മന്ത്രിമാർ. കേരള കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭിച്ചേക്കും. ആർഎസ്പിയിൽനിന്ന് ഷിബു ബേബി ജോൺ, കേരള കോൺഗ്രസ് ജേക്കബ് പ്രതിനിധിയായി അനൂപ് ജേക്കബും സിഎംപിയുടെ പ്രതിനിധിയായി സി.പി ജോണും മന്ത്രിമാരാകുമെന്നാണ് കരുതുന്നത്. മാണി.സി കാപ്പനും കെ.കെ രമയ്ക്കും അസോസിയേറ്റ് അംഗങ്ങളെന്ന നിലയിൽ രണ്ടരവർഷം വീതം മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കാം. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാനാണ് സാധ്യതയേറെ. രമേശ് ചെന്നിത്തല മന്ത്രി അല്ലെങ്കിൽ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കാം. ഇനി അതല്ലെങ്കിൽ ഏറ്റവും സീനിയറായ തിരുവഞ്ചൂരിന് മന്ത്രിസ്ഥാനമില്ലെങ്കിൽ അദ്ദേഹം സ്പീക്കറായി പരിഗണിക്കപ്പെടാം. ഘടക കക്ഷികളിൽ നിന്ന് മോൻസ് ജോസഫും ഷിബു ബേബി ജോണും അനൂപ് ജേക്കബും സി.പി ജോണും മന്ത്രിമാരാകും. ഒരു പക്ഷേ അസോസിയേറ്റ് അംഗങ്ങളായ കെ.കെ രമയ്ക്കും മാണി.സി കാപ്പനും രണ്ടര വർഷം വീതം മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചേക്കും. കോൺഗ്രസിൽനിന്ന് കെ.മുരളീധരൻ, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം. ലിജു എന്നിവർ സാമുദായിക പ്രാതിനിധ്യം കണക്കിലെടുക്കുമ്പോൾ ഉറപ്പായും മന്ത്രിമാരാകാനാണ് സാധ്യത. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിസഭയിലേക്ക് എത്തുകയാണെങ്കിൽ റോജി എം. ജോൺ അല്ലെങ്കിൽ ബെന്നി ബെഹനാൻ പാർട്ടി അധ്യക്ഷ പദവിയിലേക്ക് വരാം. സണ്ണി ജോസഫ് പ്രസിഡന്റായി തുടർന്നാൽ റോജിക്ക് സാധ്യത തെളിയും. ദളിത് പ്രാതിനിധ്യമായി എ.പി അനിൽകുമാർ, വി.പി. സജീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ ഇവരിൽ ഒരാൾ മന്ത്രിയാകും. എ.പി അനിൽകുമാറിനാണ് സാധ്യതയേറെ. അൻവർ സാദത്ത്, ഷാനിമോൾ ഉസ്മാൻ, ടി. സിദ്ദിഖ് ഇവരിൽ ഒരാൾ മന്ത്രിയാകുമെന്ന് ഉറപ്പാണ്. വി.ഡി. സതീശൻ മുഖ്യമന്ത്രിയായാൽ ഒരാൾ അല്ലെങ്കിൽ രണ്ട് പേർ പരമാവധി എറണാകുളത്തുനിന്ന് മന്ത്രിസ്ഥാനത്തേക്ക് വരാൻ ഇടയുള്ളൂ. ജില്ലാ പ്രാതിനിധ്യം എന്ന നിലയിൽ പരിഗണിച്ചാൽ തിരുവനന്തപുരം- കെ. മുരളീധരൻ, സി.പി ജോൺ കൊല്ലം-പി.സി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, ഷിബു ബേബി ജോൺ ആലപ്പുഴ-രമേശ് ചെന്നിത്തല, എം. ലിജു കോട്ടയം-മോൻസ് ജോസഫ്, തിരുവഞ്ചൂർ(മന്ത്രി അല്ലെങ്കിൽ സ്പീക്കർ) ഇടുക്കി- എറണാകുളം-വി.ഡി സതീശൻ(മുഖ്യമന്ത്രി സാധ്യത) അൻവർ സാദത്ത്, വി.പി സജീന്ദ്രൻ, റോജി എം ജോൺ തൃശൂർ-തോമസ് ഉണ്ണിയാടൻ(ഡെപ്യൂട്ടി സ്പീക്കർ) പാലക്കാട്-എൻ ഷംസുദീൻ, വി.ടി ബൽറാം മലപ്പുറം-പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി, പി.കെ ബഷീർ അല്ലെങ്കിൽ ആബിദ് ഹുസൈൻ തങ്ങൾ കോഴിക്കോട്-പാറയ്ക്കൽ അബ്ദുള്ള, കെ. പ്രവീൺകുമാർ വയനാട്-ടി.സിദ്ദിഖ് കണ്ണൂർ-സണ്ണി ജോസഫ് കാപ്പനേയും രമയേയും പരിഗണിക്കുന്നില്ലെങ്കിൽ കോൺഗ്രസിൽനിന്ന് ദീപക് ജോയ്, കെ. പ്രവീൺകുമാർ, കെ. ജയന്ത്, വി.എസ് ജോയ്, റോയ്.കെ പൗലോസ്, ചാണ്ടി ഉമ്മൻ, പഴകുളം മധു, എന്നിവരിൽ ആരെങ്കിലും ഒരാൾക്ക് നറുക്ക് വീഴാൻ സാധ്യതയുണ്ട്. ജില്ലാ പ്രാതിനിധ്യം കൂടി കണക്കിലെടുത്താകും. യുഡിഎഫ് അട്ടിമറി വിജയം നേടിയ കോഴിക്കോട്ട് നിന്ന് ഒരു മന്ത്രി ഉണ്ടാകാൻ സാധ്യതയേറെയാണ്. ഡെപ്യൂട്ടി സ്പീക്കർ പദവി കോൺഗ്രസിനാണെങ്കിൽ ഈ പേരുകളിൽ ഒരാൾ ആ സ്ഥാനത്തേക്ക് വരാം. Content Highlights: UDF secures 102 seats in the 2026 assembly elections., V.D. Satheesan is the frontrunner for the Chief Minister position., Cabinet distribution includes 12 seats for Congress, 5 for IUML, and various quotas for allies., Rotation policy considered for associate members like K.K. Rema and Mani C. Kappan., Strategic ministerial distribution based on district and communal representation. Published: 04 May 2026, 06:03 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സതീശൻ മുഖ്യമന്ത്രിയായാൽ ചെന്നിത്തല സ്പീക്കർ? RSPക്കും കേരളാകോൺഗ്രസുകൾക്കും മന്ത്രിസ്ഥാനം ഉറപ്പ്
M
MathrubhumiSource Link
about 2 hours ago
