സതീശൻ 'വനവാസത്തിന്' പോകേണ്ടി വരുമോ? 'വാക്ക് പാലിക്കണ്ടേ' എന്ന് സുധാകരൻ

സതീശൻ 'വനവാസത്തിന്' പോകേണ്ടി വരുമോ? 'വാക്ക് പാലിക്കണ്ടേ' എന്ന് സുധാകരൻ

M
MathrubhumiSource Link
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വരുമെന്ന് കെ. സുധാകരൻ. സതീശൻ വാക്ക് പാലിക്കുന്ന നേതാവാണെങ്കിൽ പ്രഖ്യാപിച്ചത് പോലെ വനവാസത്തിന് പോകേണ്ടി വരുമെന്ന് അദ്ദേഹം പത്തനംതിട്ടയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. To advertise here, നേരത്തെ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നൂറ് സീറ്റുകൾ ലഭിച്ചില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് സുധാകരൻ തന്റെ നിലപാട് അറിയിച്ചത്. "സതീശൻ വാക്ക് പാലിക്കുന്ന നേതാവാണെങ്കിൽ പോകേണ്ടി വരുമല്ലോ, സ്വാഭാവികമായും അതിൽ ഞങ്ങൾക്ക് സങ്കടമുണ്ട്" എന്നായിരുന്നു സുധാകരന്റെ മറുപടി. സതീശൻ പറഞ്ഞ വാക്ക് പാലിക്കപ്പെടണം എന്ന രീതിയിലാണ് സുധാകരൻ സംസാരിച്ചത്. സതീശൻ അത്തരത്തിൽ വനവാസത്തിന് പോകുന്നത് തങ്ങൾക്ക് വിഷമമുണ്ടാക്കുന്ന കാര്യമാണെന്നും അതുകൊണ്ട് അങ്ങനെ സംഭവിക്കാതിരിക്കാൻ നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാമെന്നും സുധാകരൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വരുമെന്ന വലിയ ആത്മവിശ്വാസം സുധാകരൻ പ്രകടിപ്പിച്ചെങ്കിലും സതീശൻ വാക്ക് പാലിക്കുന്ന നേതാവാണെന്ന് ഓർമ്മിപ്പിച്ചതിലൂടെ അതിൽ ഒരു പരിഹാസമുണ്ടോ എന്ന ചർച്ചകളും രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാണ്. ഇതേ വിഷയത്തിൽ മുൻ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നിലപാട് തികച്ചും വ്യത്യസ്തമായിരുന്നു. വളരെ പക്വതയോടെയാണ് അദ്ദേഹം ഈ ചോദ്യത്തെ സമീപിച്ചത്. രാഷ്ട്രീയ വനവാസം എന്നതുകൊണ്ട് വി.ഡി. സതീശൻ എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും അധികാരം നേടുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്നുമാണ് ചെന്നിത്തല പറഞ്ഞത്. വാർത്താ സമ്മേളനത്തിനിടെ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി കാണാനുള്ള തന്റെ ആഗ്രഹം സുധാകരൻ വീണ്ടും ആവർത്തിച്ചു. മുൻപ് പ്രകടിപ്പിച്ച ആഗ്രഹത്തിൽ താൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും ഒരു നേതാവിന്റെ പേര് ഒരു പോസ്റ്റിലേക്ക് പറയുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ നേതാവായി താൻ ഒരാളുടെ പേര് പറഞ്ഞിട്ടുണ്ടെന്നും ആ പേരിൽ മാറ്റമില്ലെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. വീണ്ടും കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് താൻ വരുമോ എന്ന് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ലെന്നും രാഷ്ട്രീയത്തിൽ അത്തരം പ്രവചനങ്ങൾ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സമയോചിതമായ തീരുമാനങ്ങളാകും പിന്നീട് ഉണ്ടാകുകയെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights: Will V.D. Satheesan go into political exile? K. Sudhakaran reminds him of his election pledge. Published: 06 Apr 2026, 05:32 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സതീശൻ 'വനവാസത്തിന്' പോകേണ്ടി വരുമോ? 'വാക്ക് പാലിക്കണ്ടേ' എന… | Boolokam