BoolokamBoolokam
സത്യസന്ധത... അതല്ലേ എല്ലാം

സത്യസന്ധത... അതല്ലേ എല്ലാം

M
MathrubhumiSource Link
വീണുകിട്ടിയ സ്വർണപ്പാദസരം തിരിച്ചുനൽകി ഓട്ടോതൊഴിലാളി To advertise here, കക്കോടി : സ്വർണത്തിന് പവന് ഒരുലക്ഷം കടന്നതൊന്നും ഓട്ടോഡ്രൈവർ സുനിലിന്റെ കണ്ണ് മഞ്ഞളിപ്പിച്ചില്ല. ആരുടേതാണെന്ന് യാതൊരു തുമ്പുമില്ലാതെ റോഡിൽനിന്നും വീണുകിട്ടിയ ഒരുപവന്റെ സ്വർണപ്പാദസരം പോലീസ് സ്റ്റേഷനിലെത്തിച്ച് ഉടമയ്ക്ക് കൈമാറി പറമ്പിൽബസാറിലെ ഓട്ടോഡ്രൈവർ സുനിൽ പറമ്പിലാണ് മാതൃകയായത്. ഞായറാഴ്ച വൈകീട്ട് പയമ്പ്ര ഭാഗത്തേക്ക് ഓട്ടം പോയതായിരുന്നു. പയമ്പ്രക്കാവ് ഭാഗത്ത് എത്തിയപ്പോൾ തിളക്കുമുള്ള സ്വർണംപോലെയെന്തോ റോഡിൽ കിടക്കുന്നത് ഓട്ടോ ഓടിക്കുന്നതിനിടെ സുനിലിന്റെ ശ്രദ്ധയിൽപ്പെട്ടു. ഓട്ടോ നിർത്തി എന്താണെന്ന് നോക്കിയപ്പോൾ സ്വർണപ്പാദസരമാണെന്ന് മനസ്സിലായി. തുടർന്ന് ആരുടേതാണെന്ന് അറിയാത്തതിനാൽ ചേവായൂർ സ്റ്റേഷനിൽ ഏൽപ്പിച്ചു. പാദസരം കിട്ടിയ വിവരം സാമൂഹികമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു. ചാത്തമംഗലം തെക്കുംമ്പലം ‘ഉദയത്തിൽ’ രേഷ്മയുടേതാണെന്ന് മനസ്സിലായി. പയമ്പ്ര ഭാഗത്ത് ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു. വീട്ടിലെത്തി കാലിൽ നോക്കിയപ്പോഴാണ് പാദസരം നഷ്ടമായതായി മനസ്സിലായത്. വാട്‌സപ്പിലിട്ട സ്റ്റാറ്റസ് കണ്ട് രേഷ്മയുടെ ഭർത്താവിനെ ഒരു സുഹൃത്ത് വിളിച്ചു. തുടർന്ന് ചേവായൂർ സ്റ്റേഷനിൽ വെച്ച് പാദസരം ഉടമയ്ക്ക്് കൈമാറുകയായിരുന്നു. 35 വർഷമായി സുനിൽ പറമ്പിൽബസാറിലെ ഓട്ടോ തൊഴിലാളിയാണ്. Published: 04 May 2026, 03:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!