കഠിനംകുളം : സദാചാര പോലീസ് ചമഞ്ഞ് സിനിമ കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെയും യുവതിയെയും വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ച പ്രതി അറസ്റ്റിൽ. To advertise here, കഠിനംകുളം മുണ്ടൻചിറ സ്വദേശി വിഷ്ണുവിനെയാണ് (27) പോലീസ് അറസ്റ്റുചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ രണ്ടുതവണ കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കൽ അനുഭവിച്ചിട്ടുള്ളയാളാണ്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. കഠിനംകുളത്തെ തിയേറ്ററിൽനിന്ന് സിനിമ കണ്ട് മടങ്ങുകയായിരുന്നു യുവാവും യുവതിയും. ഇവർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തിയ വിഷ്ണുവും സംഘവും സദാചാര പോലീസ് ചമഞ്ഞ് അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയുമായിരുന്നു. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ യുവാവിന്റെ വാഹനത്തിന് കുറുകേയിട്ടാണ് തടഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി. ജി.സന്തോഷ് കുമാറിന്റെ നിർദേശപ്രകാരം കഠിനംകുളം എസ്.എച്ച്.ഒ. സുനുമോൻ, എസ്.ഐ. സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. സംഘത്തിലുണ്ടായിരുന്ന മറ്റ് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. Published: 24 Mar 2026, 01:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സദാചാര പോലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും ആക്രമിച്ചു; പ്രതി അറസ്റ്റിൽ
M
MathrubhumiSource Link
about 2 months ago