ആലപ്പുഴ: സദ്യക്കു പായസം കൊടുക്കാത്തതിൽ ക്ഷുഭിതനായ 32-കാരൻ വിളമ്പിയ ആളെ മർദിച്ചു. To advertise here, കഴിഞ്ഞദിവസം ഔസേപ്പിതാവിന്റെ തിരുനാളുമായി ബന്ധപ്പെട്ട് നഗരത്തിൽ നടന്ന നേർച്ചസദ്യക്കിടയിലാണ് സംഭവം. പായസം നൽകാത്തതിൽ പ്രകോപിതനായ യുവാവ് വിളമ്പിയയാളെ കല്ലിനിടിച്ചെന്നാണ് പരാതി. കൂടാതെ, വിളമ്പിയ ആളുടെ വീട്ടിലെത്തി അയാളുടെ അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ തള്ളിമറിച്ചിടുകയും ചെയ്തെന്നും പോലീസ് പറയുന്നു. യുവാവിനെതിരേ ആലപ്പുഴ സൗത്ത് പോലീസ് കേസെടുക്കുകയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയുംചെയ്തു. Content Highlights: Incident occurred during a religious feast in Alappuzha., The suspect assaulted the server over a missing payasam serving., The accused also targeted the victim's family and property., Alappuzha South Police registered a case against the 32-year-old ma Published: 22 Mar 2026, 07:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സദ്യക്കു പായസം നൽകിയില്ല; വിളമ്പിയ ആളെ യുവാവ് കല്ലുകൊണ്ടിടിച്ചു, സംഭവം ആലപ്പുഴയിൽ
M
MathrubhumiSource Link
about 2 months ago