കരുമാല്ലൂർ : കൊയ്തെടുത്ത് ദിവസങ്ങൾകഴിഞ്ഞിട്ടും വെളിയത്തുനാട് പാടശേഖരത്തിലെ നെല്ല് സപ്ലൈകോ ഏറ്റെടുക്കുന്നില്ല. മഴയെത്തിയാൽ പാടത്തുകിടക്കുന്ന നെല്ലെല്ലാം നശിച്ചുപോകും. സംഭരിച്ചുവയ്ക്കാൻ ഇടമില്ലാത്തതിനാൽ ദുരിതത്തിലായിരിക്കുകയാണ് കർഷകർ. To advertise here, കരുമാല്ലൂർ പഞ്ചായത്തിൽതന്നെ ഏറ്റവുമധികം നെൽകൃഷിചെയ്യുന്ന പ്രദേശമാണ് വെളിയത്തുനാട്. കിഴക്കും പടിഞ്ഞാറുമായി രണ്ട് പാടശേഖരങ്ങളിൽ 600 ഏക്കറോളം നെൽകൃഷിചെയ്യുന്നുണ്ട്. അതിൽ പടിഞ്ഞാറേ പാടശേഖരത്തിലാണ് ഇപ്പോൾ കൊയ്തുകഴിഞ്ഞിരിക്കുന്നത്. 400 ടണ്ണിലധികം നെല്ല് ഇവിടെയുണ്ടെന്നാണ് കർഷകർ പറയുന്നത്. ഒരാഴ്ചമുൻപാണ് കൊയ്ത്ത് പൂർത്തിയാക്കിയത്. ഈ വിവരം സപ്ലൈകോയെ അറിയിച്ചിട്ടുള്ളതുമാണ്. എന്നാൽ സപ്ലൈകോ നിർദേശിച്ചിരിക്കുന്ന മില്ലുടമകൾ ഇവിടത്തെ നെല്ലെടുക്കുന്നില്ല. വലിയതോതിൽ തൂക്കത്തിൽ കിഴിവാണ് അവർ ആവശ്യപ്പെടുന്നത്. ആറുമുതൽ പത്തുശതമാനംവരെയാണ് കിഴിവായി പറയുന്നത്. എന്നാൽ പതിരുകുറഞ്ഞ നെല്ലായതിനാൽ മൂന്നുശതമാനത്തിൽകൂടുതൽ കിഴിവുനൽകാൻ കർഷകർ തയ്യാറല്ല. അതിൽകൂടുതൽ നൽകിയാൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകും. മഴതുടങ്ങുന്നതോടെ അടുത്ത കൃഷിയിറക്കണം. അതിന് ഇപ്പോഴത്തെ നെല്ലുവിറ്റ് പണംകിട്ടണം. അതുകൊണ്ടാണ് എത്രയുംവേഗം നെല്ല് ഏറ്റെടുക്കണമെന്ന് പറയുന്നത്. വെളിയത്തുനാട് പാടശേഖരത്തിലെ നെല്ല് ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.എ. മുജീബ് ആവശ്യപ്പെട്ടു. മണ്ണിനോട് മല്ലടിച്ച് വിളയിച്ചെടുക്കുന്ന നെല്ല് പാടത്തുകിടന്ന് നശിച്ചുപോകുന്ന അവസ്ഥയുണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് വേഗത്തിൽ ഒരു പരിഹാരമുണ്ടാകണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പഞ്ചായത്ത് കത്തുനൽകിയിട്ടുണ്ട്. Published: 29 Mar 2026, 02:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സപ്ലൈകോ ഏറ്റെടുക്കുന്നില്ല: വെളിയത്തുനാട്ടിലെ നെല്ല് പാടത്തുതന്നെ
M
MathrubhumiSource Link
about 1 month ago