സമരം അമർച്ചചെയ്യാൻ 'കൂലിപ്പോലീസ് '; പോലീസ് കാഴ്ചക്കാരായത് വിവാദമാകുന്നു

സമരം അമർച്ചചെയ്യാൻ 'കൂലിപ്പോലീസ് '; പോലീസ് കാഴ്ചക്കാരായത് വിവാദമാകുന്നു

കണ്ണൂർ : അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റൽ കോളേജിലേക്ക് നടത്തിയ ജനകീയ മാർച്ച് ‘കൂലിപ്പോലീസുകാർ’ അമർച്ചചെയ്യാൻ ശ്രമിച്ചത് വിവാദമാകുന്നു. മാനേജ്‌മെന്റ് വിലക്കെടുത്ത സുരക്ഷാജീവനക്കാരായ ബൗൺസർമാർ സമരക്കാരെ പോലീസ് നോക്കിനിൽക്കെ ബലംപ്രയോഗിച്ച് തടഞ്ഞതാണ് വിവാദത്തിന് കാരണമായത്. മാർച്ച് തടഞ്ഞത് സംഘർഷത്തിൽ കലാശിച്ചിരുന്നു. ബൗൺസർമാരെ അറസ്റ്റ് ചെയ്യണമെന്ന് സമരക്കാർ ആവശ്യപ്പെട്ടെങ്കിലും പോലീസ് ചെവിക്കൊണ്ടില്ല. To advertise here, ചൊവ്വാഴ്ച രാവിലെ 11-ഓടെയായിരുന്നു സംഭവം. നിതിൻരാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യൂണിയൻ ദളിത്‌ ലീഗ് സംസ്ഥാന കമ്മിറ്റിയാണ് കോളേജിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. കോളേജ് കവാടത്തിനടുത്തുവെച്ചാണ് ബൗൺസർമാർ പോലീസിനൊപ്പം ചേർന്ന് സമരക്കാരെ തടഞ്ഞത്. കൃത്യനിർവഹണത്തിൽ ഇടപെട്ടത് വിലക്കാനോ ചോദ്യംചെയ്യാനോപോലും പോലീസ് തയ്യാറായതുമില്ല. എന്നാൽ പ്രവർത്തകർ ബൗൺസർമാരെ ചോദ്യംചെയ്തു. അതോടെ സമരക്കാരും സുരക്ഷാജീവനക്കാരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. കൈയാങ്കളിയിലെത്തിയപ്പോഴാണ് പോലീസ് ഇടപെട്ടത്. കോളേജ് സുരക്ഷാവിഭാഗം ആവശ്യപ്പെട്ടത് പ്രകാരം കണ്ണൂരിലെ സ്വകാര്യ ഏജൻസിാണ് ബൗൺസർമാരെ ഒരുദിവസത്തേക്ക് നൽകിയത്. വൈകീട്ടുവരെ കവാടത്തിനുമുന്നിൽ നിലയുറപ്പിച്ചശേഷം അവർ മടങ്ങി. സംഭവം വിവാദമായതോടെ ബുധനാഴ്ച നടന്ന യൂത്ത് കോൺഗ്രസ് മാർച്ച് നേരിടാൻ ബൗൺസർമാരുടെ സാന്നിധ്യമുണ്ടായില്ല. പോലീസിന്റെ അംഗസംഖ്യ കൂട്ടുകയുംചെയ്തു. സമരം തീരുന്നതുവരെ ബൗൺസർമാർക്കെതിരേയും മുദ്രാവാക്യമുണ്ടായി. അക്രമികളെ നേരിടാൻ സാധാരണയായി ബാറുകളിലും പബ്ബുകളിലുമാണ് ബൗൺസർമാരെ നിയോഗിക്കാറുള്ളത്. ജനകീയസമരം നയിച്ചവരെ അക്രമികളെപ്പോലെ അമർച്ചചെയ്യാനാണ് ശ്രമമുണ്ടായത്. പോലീസിന് പകരമോ പോലീസിനൊപ്പമോ ചേർന്ന് ഇത്തരം സ്വകാര്യസംഘം നിയമപരിപാലനത്തിൽ ഇടപെടുന്നത് ക്രമസമാധാന പ്രശ്നത്തിന് ഇടയാക്കുമെന്ന സ്ഥിതിയാണ് അഞ്ചരക്കണ്ടിയിലെ സംഭവം വ്യക്തമാക്കുന്നത്. നിയമപരമായി ശരിയല്ല സ്വകാര്യസംഘം നിയമപരിപാലനത്തിൽ ഇടപെടുന്നത് നിയമപരമായി ശരിയല്ലെന്ന് പോലീസും സമ്മതിക്കുന്നു. അഞ്ചരക്കണ്ടിയിൽ ചൊവ്വാഴ്ച നടന്ന സംഭവത്തിൽ ബൗൺസർമാർക്കെതിരേ ആരും പരാതി നൽകിയിട്ടില്ലെന്നും നടപടിയെടുക്കാൻ ആലോചിച്ചിട്ടില്ലെന്നും ചക്കരക്കൽ പോലീസ് അറിയിച്ചു. Published: 23 Apr 2026, 03:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സമരം അമർച്ചചെയ്യാൻ 'കൂലിപ്പോലീസ് '; പോലീസ് കാഴ്ചക്കാരായത് വ… | Boolokam