മസ്കറ്റ്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ നടക്കുന്ന സ്കൂൾ വർഷ സിലബസ് അനുസരിച്ചുള്ള മദ്രസ പൊതുപരീക്ഷകൾക്ക് ഒമാനിൽ ഇന്നുമുതൽ തുടക്കമായി . ഇന്നും നാളെയുമായി നടക്കുന്ന പരീക്ഷകളിൽ മസ്‌കറ്റ് റെയിഞ്ചിലെ 35 മദ്രസകളിൽ 32-ലും പൊതുപരീക്ഷാർത്ഥികളുണ്ട്. 5, 7, 10, 12 ക്ലാസുകളിലായി 407 വിദ്യാർത്ഥികൾ 24 സെന്ററുകളിലായി പരീക്ഷ എഴുതുന്നുണ്ട്. To advertise here, വ്യത്യസ്തത സമയങ്ങളിലായി ഇന്ന് രണ്ടു പരീക്ഷയും, നാളെ മൂന്നു പരീക്ഷകളും നടക്കും . പരീക്ഷ നിയന്ത്രിക്കാൻ പ്രഗത്ഭരായ 28 സൂപ്പർവൈസർമാരെയാണ് നിയോഗിച്ചിട്ടുള്ളത്. പരീക്ഷയുടെ സുഖകരമായ നടത്തിപ്പിനായി കഴിഞ്ഞ ദിവസങ്ങളിലായി സൂപ്പർ വൈസർമാർക്കു പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. സൂപ്പർവൈസർമാർക്കായുള്ള പരിശീലന ക്ലാസ്സ് എസ്.ഐ.സി ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് അൻവർ ഹാജി ഉദ്ഘാടനം ചെയ്തു. മസ്കറ്റ് സുന്നി സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന മമ്പഹുൽ ഹുദാ മദ്രസ്സയിൽ അറുപതോളം കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. മമ്പഹുൽ ഹുദാ മദ്രസ്സയിൽ പരീക്ഷ എഴുതാനെത്തിയ എല്ലാവർക്കും മദ്രസ്സ അധ്യാപകരും, സുന്നി സെന്റർ ഭാരവാഹികളും ആശംസകൾ നേർന്നു . മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും കുട്ടികൾ അഭിമാനാർഹമായ വിജയം കൈവരിക്കുമെന്നു മദ്രസാ അദ്ധ്യാപകർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. രണ്ട് ദിവസത്തെ പരീക്ഷാ നടപടികൾ പൂർത്തിയാക്കിയ ശേഷം, ഉത്തരപ്പേപ്പറുകൾ മൂല്യനിർണയത്തിനായി ഏപ്രിൽ 5 ന് ചേളാരിയിലുള്ള സമസ്താലയത്തിലേക്ക് അയക്കുമെന്നും , മൂല്യനിർണയത്തിനു ശേഷം ഈ മാസാവസാനത്തോടെ ഫലപ്രഖ്യാപനമുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. Content Highlights: Public exams for classes 5, 7, 10, and 12 held in Oman., 407 students appearing across 24 centers in 2026., Exam papers to be sent to Chelari for evaluation by April 5, 2026., Results expected by the end of April 2026. Published: 04 Apr 2026, 12:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സമസ്ത പൊതുപരീക്ഷകൾക്ക് ഒമാനിൽ തുടക്കമായി
M
MathrubhumiSource Link
about 1 month ago