ജാതിസംഘടനകൾക്കും സഭകൾക്കും നിർണായക സ്വാധീനമുള്ള ചെങ്ങന്നൂരിൽ ശക്തമായ മത്സരത്തിനാണ് കളമൊരുങ്ങത്. മന്ത്രി സജി ചെറിയാന് ഹാട്രിക് ജയത്തിനായി ഇറങ്ങുമ്പോൾ യു.ഡി.എഫിന് ഇത്തവണ ജയിച്ചേ തീരൂ. സംസ്ഥാനത്തെ ബി.ജെ.പി.യുടെ എ ക്ലാസ് മണ്ഡലങ്ങളിലൊന്നായ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം ആവർത്തിക്കണം. യു.ഡി.എഫിനായി കെ.പി.സി.സി. ജനറൽ സെക്രട്ടറി എബി കുര്യാക്കോസിനെയാണ് മണ്ഡലം തിരിച്ചുപിടിക്കാൻ നിയോഗിച്ചിരിക്കുന്നത്. എൻ.ഡി.എ.യുടെ സ്ഥാനാർഥി ബി.ജെ.പി.യുടെ സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാറാണ്. To advertise here, സമുദായസമവാക്യങ്ങളും അടിയൊഴുക്കുകളും തിരഞ്ഞെടുപ്പിൽ നിർണായകമാകും. നായർ, ക്രിസ്ത്യൻ, ഈഴവ വിഭാഗങ്ങൾക്ക് മുൻതൂക്കമുള്ള മണ്ഡലത്തിൽ 32 ശതമാനം നായർ വോട്ടുകളുഉള്ളപ്പോൾ ക്രിസ്ത്യൻവിഭാഗത്തിന് 30 ശതമാനവും ഈഴവ വിഭാഗത്തിന് 24 ശതമാനം വോട്ടുമുണ്ട്. ക്രൈസ്തവരിൽ ഓർത്തഡോക്സ് വിഭാഗമാണ് കൂടുതൽ. അതു കഴിഞ്ഞാൽ മാര്ത്തോമ വിഭാഗമാണ്. 1,89,490 വോട്ടർമാരാണുള്ളത്. വിശ്വകർമ, പെന്തക്കോസ് വിഭാഗങ്ങൾക്കും മണ്ഡലത്തിൽ സ്വാധീനമുണ്ട്. മധ്യതിരുവിതാംകൂറിൽ സി.പി.എമ്മിന്റെ ക്രൈസ്തവ മുഖമാണ് സജി ചെറിയാൻ. കഴിഞ്ഞതവണ ചെങ്ങന്നൂരിലെ എല്ലാ ജാതിസമവാക്യങ്ങളും അപ്രസക്തമാക്കിയാണ് റെക്കോഡ് ഭൂരിപക്ഷത്തിൽ സജി ജയിച്ചത്. 31,984 വോട്ടിന്റെ ഭൂരിപക്ഷമാണ് സജിക്ക് ലഭിച്ചത്. അതേ ജയം ആവർത്തിക്കാൻ കഴിയുമെന്നാണ് എൽ.ഡി.എഫ്. പറയുന്നത്. ഇതിനു കാരണമായി പറയുന്നത് സജി ചെറിയാന്റെ ജനകീയതയാണ്. എന്നാൽ, മണ്ഡലത്തിൽ വിപുലമായ ബന്ധങ്ങൾ ഉള്ളതും മാർത്തോമ വിഭാഗക്കാരനുമായ എബി കുര്യാക്കോസിലൂടെ മണ്ഡലം തിരിച്ചുപിടിക്കാൻ സാധിക്കുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള ക്രിസ്ത്യൻവോട്ടുകൾ ഭിന്നിക്കുമ്പോൾ അതിന്റെ ആനുകൂല്യം തങ്ങൾക്ക് ലഭിക്കുമെന്നാണ് എന്.ഡി.എ. പ്രതീക്ഷിക്കുന്നത്. എന്നാൽ, ബി.ജെ.പി.ക്കായി മത്സരിക്കുമെന്നു കരുതിയ സന്ദീപ് വാചസ്‌പതിക്കു പകരം എം.വി. ഗോപകുമാറെത്തിയത് അപ്രതീക്ഷിതമായി. ഈ ഘടകങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്. 30,000-35,000 സംഘടനാ വോട്ടുകൾ മണ്ഡലത്തിൽ ബി.ജെ.പി.ക്കുണ്ട്. ശബരിമലയിലെ പ്രധാന ഇടത്താവളമായ ചെങ്ങന്നൂരിൽ യുവതീപ്രവേശം, സ്വർണക്കൊള്ള എന്നീ വിവാദങ്ങൾ ചർച്ചയാകും. വർധിച്ച വിദേശ കുടിയേറ്റവും വോട്ടർമാർ സ്ഥലത്തില്ലാത്തതും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകമാണ്. ചെങ്ങന്നൂർ മണ്ഡലത്തിൽ 8,000 വീടുകളാണ് ആൾത്താമസമില്ലാതെ കിടക്കുന്നത്. Content Highlights: Saji Cheriyan aims for a hat-trick victory representing LDF., UDF fields Abi Kuriakose to reclaim the constituency., NDA candidate M.V. Gopakumar relies on the party's strong base., Caste equations (Nair, Christian, Ezhava) remain the deciding factor., High migration rates and non-resident voters impact turnout. Published: 24 Mar 2026, 11:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സമുദായസമവാക്യങ്ങളും അടിയൊഴുക്കുകളും നിർണായകമാകും; ചെങ്ങന്നൂർ ആര് നേടും, BJP എത്ര വോട്ടുപിടിക്കും
M
MathrubhumiSource Link
about 2 months ago