സമുദ്ര തൊഴിൽസാധ്യതകൾ പരിചയപ്പെടുത്തി ‘നാവികം’ പരിപാടി

സമുദ്ര തൊഴിൽസാധ്യതകൾ പരിചയപ്പെടുത്തി ‘നാവികം’ പരിപാടി

M
MathrubhumiSource Link
ചെന്നൈ : വിദ്യാർഥികൾക്ക് സമുദ്രമേഖലയിലെ പഠനവും തൊഴിൽസാധ്യതകളും പരിചയപ്പെടുത്തുന്നതിനായി ആശ്രയം സംഘടിപ്പിച്ച ‘നാവികം’ അർധദിന സംവേദനാത്മകപരിപാടി സമാപിച്ചു. തിരുവള്ളൂർ സെവ്വാപെട്ട് മാരിടൈം ഫൌണ്ടേഷൻ കാമ്പസിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. 14 മുതൽ 21 വയസ്സ് വരെ പ്രായമുള്ള 40 വിദ്യാർഥികളും 15 രക്ഷിതാക്കളും ഉൾപ്പെടെ 55 പേർ പരിപാടിയിൽ പങ്കെടുത്തു. To advertise here, സമുദ്രയാന മേഖലയിലെ ആധുനിക ലാബുകൾ, കപ്പലുകൾ, ഇൻ-ഹൗസ് ഫയർഫൈറ്റിങ് പരിശീലന സൗകര്യങ്ങൾ എന്നിവയാൽ സജ്ജമായ മാരിടൈം ഫൗണ്ടേഷന്റെ പരിശീലന സംവിധാനങ്ങൾ പങ്കെടുത്തവർക്ക് പരിചയപ്പെടുത്തി. പി.എ. സുരേഷ് കുമാർ നാവികം പരിപാടിയെപ്പറ്റി ആമുഖ പ്രഭാഷണം നടത്തി. എം.കെ. ജനാർദനന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മാരിടൈം ഫൗണ്ടേഷൻ സി.ഇ.ഒ. വി. മോഹനൻ ഉദ്ഘാടനം ചെയ്തു. സമുദ്രമേഖലയിലെ ആഗോള പഠന-തൊഴിൽ സാധ്യതകൾ, വിവിധ പരിശീലനകോഴ്സുകൾ, ആവശ്യമായ യോഗ്യതകൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. തുടർന്ന് ക്യാപ്റ്റൻ പട്ടത്ത് ശങ്കരൻ സമുദ്രായന പരിശീലനത്തിന്റെ വിവിധഘടകങ്ങളെക്കുറിച്ച് സംസാരിച്ചു. വനരാജലു പരിശീലനസൗകര്യങ്ങളും പ്രായോഗിക പരിശീലന രീതികളും പങ്കെടുത്തവർക്ക് പരിചയപ്പെടുത്തി. പരിപാടിയുടെ ഏകോപനം പാർവതി അജയ്, കെ.ഡി. സന്തോഷ് കുമാർ, ശ്രുതി ഗോപകുമാർ, പി. ഹരികുമാർ, സജു പത്മനാഭൻ, രോഹിത്ത് ശ്രീജിത്ത് എന്നിവർ നിർവഹിച്ചു. Published: 15 Mar 2026, 01:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സമുദ്ര തൊഴിൽസാധ്യതകൾ പരിചയപ്പെടുത്തി ‘നാവികം’ പരിപാടി — Mat… | Boolokam