സമ്പന്നമായ ജീവിതം വലിച്ചെറിഞ്ഞാണ് വന്നിരിക്കുന്നത്, നിങ്ങളെ ഒരിക്കലും വഞ്ചിക്കില്ല- വിജയ്

സമ്പന്നമായ ജീവിതം വലിച്ചെറിഞ്ഞാണ് വന്നിരിക്കുന്നത്, നിങ്ങളെ ഒരിക്കലും വഞ്ചിക്കില്ല- വിജയ്

M
MathrubhumiSource Link
ചെന്നൈ: തന്റെ സമ്പന്നമായ ജീവിതം ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിൽ എത്തിയതെന്നും ഒരിക്കലും ജനങ്ങളെ വഞ്ചിക്കില്ലെന്നും പ്രഖ്യാപിച്ചുകൊണ്ട് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. ചെന്നൈയിലെ പെരമ്പൂർ മണ്ഡലത്തിലാണ് അദ്ദേഹം തിങ്കളാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് വിജയ് ജനവിധി തേടുന്നത്. To advertise here, നിലവിലെ ഡി.എം.കെ സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു തുറന്ന വാഹനത്തിൽ ആയിരക്കണക്കിന് അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വിജയ് യുടെ പ്രസംഗം. ഡി.എം.കെ ഒരു തിന്മയുടെ ശക്തിയാണെന്നും തമിഴ്നാടിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം സ്റ്റാലിൻ സർക്കാരാണെന്നും വിജയ് ആരോപിച്ചു. ‘നിങ്ങൾക്കായി ഞാൻ എന്റെ സമ്പന്നമായ ജീവിതം വലിച്ചെറിഞ്ഞാണ് വന്നിരിക്കുന്നത്. ഒരിക്കലും നിങ്ങളോട് കള്ളം പറയില്ല, വഞ്ചിക്കില്ല’- വിജയ് വൈകാരികമായി പറഞ്ഞു. ടി.വി.കെ-യുടെ ചിഹ്നമായ വിസിൽ അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി ‘വിസിൽ വിപ്ലവം’ സൃഷ്ടിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഡി.എം.കെ ഭരണത്തിൽ കുട്ടികൾക്കോ സാധാരണക്കാർക്കോ സുരക്ഷയില്ലെന്നും തൊഴിലില്ലായ്മ രൂക്ഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഭരണപക്ഷം പണം നൽകാൻ വരുമെന്നും, ആ പണം വാങ്ങിയ ശേഷം അവരുടെ ചെവിയിൽ വിസിൽ അടിച്ച് അവരെ തിരിച്ചയക്കണമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. വാഗ്ദാനങ്ങൾ മുന്നോട്ടുവെക്കാനും വിജയ് മറന്നില്ല.  ലഹരിമുക്തവും സ്വയംപര്യാപ്തവുമായ തമിഴ്നാട്. എല്ലാ സർക്കാർ പരീക്ഷകളും കാലതാമസമില്ലാതെ കൃത്യസമയത്ത് നടത്തും. യുവജനക്ഷേമത്തിന്റെ ഭാഗമായി ബിരുദധാരികൾക്ക് പ്രതിമാസം ₹4,000 രൂപയും, ഡിപ്ലോമയുള്ളവർക്ക് ₹2,000 രൂപയും ധനസഹായം എന്നിവയാണവ. പെരമ്പൂരിൽ ഡി.എം.കെ-യുടെ സിറ്റിങ് എം.എൽ.എ ആർ.ഡി. ശേഖറിനെയും തിരുച്ചിറപ്പള്ളി ഈസ്റ്റിൽ സിറ്റിങ് എം.എൽ.എ ഇന്നിഗോ ഇരുദയരാജിനെയുമാണ് വിജയ് നേരിടുന്നത്. ഏപ്രിൽ 23-ന് തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. മെയ് 4-നാണ് വോട്ടെണ്ണൽ. നിലവിലെ നിയമസഭയുടെ കാലാവധി മെയ് 10-ന് അവസാനിക്കും. Content Highlights: Vijay officially launches TVK election campaign from Perambur. Published: 30 Mar 2026, 09:45 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സമ്പന്നമായ ജീവിതം വലിച്ചെറിഞ്ഞാണ് വന്നിരിക്കുന്നത്, നിങ്ങളെ… | Boolokam