കരുവാരക്കുണ്ട് : ഗ്രാമപ്പഞ്ചായത്തിനെ സമ്പൂർണ ഭക്ഷ്യസുരക്ഷാപദവിയിലേക്ക് ഉയർത്തുന്നതിനുള്ള തീവ്രയജ്ഞ പരിപാടികൾക്ക് തുടക്കമായതായി വണ്ടൂർ സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ കെ. ജസീല. To advertise here, ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ പൂർണ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ വ്യാപാരികൾ, ആശ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർക്കായി പ്രത്യേക ബോധവത്കരണക്ലാസുകൾ സംഘടിപ്പിച്ചു. ഭക്ഷ്യവിതരണസ്ഥാപനങ്ങളിൽ പ്രത്യേക പരിശോധനകൾ, സാംപിൾ ശേഖരണം, ലൈസൻസ് മേള എന്നിവയും പദ്ധതിയുടെ ഭാഗമായി നടന്നുവരുന്നുണ്ട്. വണ്ടൂർ സർക്കിളിൽ ഈവർഷംതന്നെ സമ്പൂർണ ഭക്ഷ്യസുരക്ഷാ പഞ്ചായത്തായി കരുവാരക്കുണ്ടിനെ മാറ്റുകയാണ് ലക്ഷ്യം. വരുംദിവസങ്ങളിൽ കൂടുതൽ പരിപാടികൾ പഞ്ചായത്തിൽ നടപ്പാക്കുമെന്നും പദ്ധതിയുടെ വിജയത്തിനായി ജനങ്ങൾ സഹകരിക്കണമെന്നും ഭക്ഷ്യസുരക്ഷാ ഓഫീസർ അറിയിച്ചു. Published: 16 Mar 2026, 03:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സമ്പൂർണ ഭക്ഷ്യസുരക്ഷാ പഞ്ചായത്താകാൻ കരുവാരക്കുണ്ട്
M
MathrubhumiSource Link
about 2 months ago