മലപ്പുറം : സമ്പൂർണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ 35-ാം വാർഷികത്തിന്റെ ഭാഗമായി ചേലക്കോടൻ ആയിഷുമ്മ അനുസ്മരണം സംഘടിപ്പിച്ചു. കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജില്ലാ എൻ.എസ്.എസ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടി. To advertise here, തദ്ദേശ സ്വയംഭരണ വകുപ്പ് ഓഡിറ്റോറിയത്തിൽ നടത്തിയ ചടങ്ങിന്റെ ഉദ്ഘാടനം കവി മണമ്പൂർ രാജൻ ബാബു നിർവഹിച്ചു. എൽ.എസ്.ജി.ഡി. ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. രമേഷ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടർ പ്രൊഫ. എ.ജി. ഒലീന മുഖ്യപ്രഭാഷണം നടത്തി. ചേലക്കോടൻ ആയിഷുമ്മയുടെ ഫോട്ടോ പ്രകാശനവും അവർ നിർവഹിച്ചു. ചേലക്കോടൻ ആയിഷുമ്മയുടെ പേരമകൻ ടി.വി അബ്ദുറഹ്‌മാൻ ഫോട്ടോ സ്വീകരിച്ചു. വിരമിച്ച പ്രേരക്മാർക്കുള്ള ഉപഹാരം ചടങ്ങിൽ വിതരണംചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജില്ലാ എൻ.എസ്.എസ്. കോഡിനേറ്റർ നൗഫൽ മൂഹമ്മദ് ജലദിന പരിസ്ഥിതി ക്വിസ് മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണംചെയ്തു. സാക്ഷരതാമിഷൻ ജില്ലാ കോഡിനേറ്റർ പി.വി. ശാസ്തപ്രസാദ്, പ്രിയദർശിനി കോളേജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ടി. ഹബീബ്, സമ്പൂർണ സാക്ഷരതായജ്ഞകാലത്ത് സാക്ഷരതാ ജില്ലാ കോഡിനേറ്റർ ആയിരുന്ന ഡോ. എ. മുഹമ്മദ്, കീ റിസോഴ്‌സ് പേഴ്‌സൺമാരായ എ. ശ്രീധരൻ, കെ.എം. റഷീദ്, നോഡൽ പ്രേരക്മാരായ ഇ.സന്തോഷ് കുമാർ, എൻ. രമാദേവി, പ്രേരക്മാരായ എ. സുബ്രഹ്മണ്യൻ, പി. അജിതകുമാരി, സാക്ഷരതാമിഷൻ ഓഫീസ് സ്റ്റാഫ് കെ. മൊയ്തീൻ കുട്ടി എന്നിവർ പ്രസംഗിച്ചു. വാൽപ്പാറ വാഹനാപകട ദുരന്തത്തിൽ ജീവൻനഷ്ടമായ സാക്ഷരതാ ഇൻസ്ട്രക്ടർ കൂടിയായിരുന്ന സാജിത, ദീപ്തി ബ്രെയിൽ സാക്ഷരതാ പദ്ധതിയുടെ ജില്ലാതല സംഘാടകൻ കൂടിയായിരുന്ന അബ്ദുൽ മജിദ്, നിലവിൽ പ്ലസ് വൺ തുല്യതാ പഠിതാവ് (ജി.എച്ച്.എസ്.എസ്. കടുങ്ങപുരം) കൂടിയായ റുഖിയ എന്നിവരോടുള്ള ആദരസൂചകമായി സാക്ഷരതാമിഷൻ മലപ്പുറത്ത് നടത്താനിരുന്ന അക്ഷരറാലി ഒഴിവാക്കി. ചേലക്കോടൻ ആയിഷുമ്മ അനുസ്മരണ സമ്മേളനത്തിൽ അനുശോചനപ്രമേയം അവതരിപ്പിച്ചു. പ്രേരക്മാർ, തുല്യതാ പഠിതാക്കൾ, മലപ്പുറം ഗവ. കോളേജ്, മേൽമുറി പ്രിയദർശിനി കോളേജ്, മഹ്ദിൻ കോളേജ്, ഗവ. വനിത കോളേജ് എന്നിവിടങ്ങളിലെ എൻ.എസ്.എസ്. വിദ്യാർഥികൾ, ഇന്റേൺഷിപ്പ് വിദ്യാർഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സമ്പൂർണ സാക്ഷരതാ പ്രഖ്യാപന വാർഷികവും ചേലക്കോടൻ ആയിഷുമ്മ അനുസ്മരണവും
M
MathrubhumiSource Link
21 days ago