സലീം വധം: ഏഴ് എൻ.ഡി.എഫ്. പ്രവർത്തകരേയും കോടതി വെറുതേവിട്ടു; പിന്നിൽ സി.പി.എം. എന്ന് പിതാവ്

സലീം വധം: ഏഴ് എൻ.ഡി.എഫ്. പ്രവർത്തകരേയും കോടതി വെറുതേവിട്ടു; പിന്നിൽ സി.പി.എം. എന്ന് പിതാവ്

M
MathrubhumiSource Link
തലശ്ശേരി : പുന്നോൽ ഹുസ്സൻമൊട്ടയിലെ സി.പി.എം. പ്രവർത്തകൻ യു.കെ.സലീമിനെ (32) കൊലപ്പെടുത്തിയ കേസിൽ ഏഴ് എൻ.ഡി.എഫ്. പ്രവർത്തകർ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസാണ് പ്രതികളെ വിട്ടത്. ഹുസ്സൻമൊട്ട പ്രസ്‌വളപ്പ് ഫാത്തിമാ മൻസിൽ ചാലിക്കണ്ടി സി.കെ.ലത്തീഫ് (51), ശ്രീനാഥ് മൻസിൽ കെ.വി.ലത്തീഫ് (49), ബീച്ച് റോഡിലെ പി.പി.അബ്ദുള്ള (46), കുറിച്ചിയിൽ റുക്സാന മൻസിൽ സക്കീർ ഹുസൈൻ (41), ചെറുകല്ലായി അസ്നാസ് ഹൗസിൽ പി.നാസർ (58), ചാലക്കര ഫ്രഞ്ച് പെട്ടിപ്പാലം സഫീഘറിൽ ടി.പി.മുഹമ്മദ് ഹിഷാം (51), കുറിച്ചിയിൽ ഫാത്തിമാസ് ഹൗസിൽ പി.സി.ഷാബിൽ (36) എന്നിവരെയാണ് വെറുതേവിട്ടത്. 2008 ജൂലായ് 23-ന് രാത്രി 8.30-ന് ഹുസ്സൻമൊട്ടയിലാണ് സലീം കൊല്ലപ്പെട്ടത്. തടഞ്ഞുവെച്ച് ഇരുമ്പ് പൈപ്പ്, കത്തി, വാൾ, വടി എന്നിവ കൊണ്ട് അക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. പി.സി.നൗഷാദ് ഹാജരായി. To advertise here, പ്രതികൾ സി.പി.എം. പ്രവർത്തകരാണെന്നും അറസ്റ്റിലായവർ യഥാർഥ പ്രതികളല്ലെന്നും സലീമിന്റെ പിതാവ് കെ.പി.യൂസഫ് ആരോപിച്ചിരുന്നു. കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചെങ്കിലും തള്ളി. യൂസഫിനെ പ്രതിഭാഗം സാക്ഷിയായി കേസിൽ വിസ്തരിച്ചിരുന്നു. സംഭവദിവസം രാത്രി സലീമിനോട് എവിടെയാണ് പോകുന്നതെന്ന് ചോദിച്ചപ്പോൾ പാർട്ടി പ്രവർത്തകർ ഫോൺ ചെയ്തു, അതുകൊണ്ട് പോകുകയാണെന്ന് പറഞ്ഞിരുന്നതായി യൂസഫ് മൊഴി നൽകി. മകന്റെ കൊലപാതകക്കേസിൽ പോലീസ് തന്നെ സാക്ഷിയാക്കിയില്ലെന്നും സലീമിന്റെ മൊബൈൽഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മൊഴിയിൽ പറഞ്ഞിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും ഫോൺ ലഭിച്ചില്ല. ഫോൺ ലഭിച്ചാൽ അവസാനം വിളിച്ചത് ആരാണെന്ന് കണ്ടെത്താൻ കഴിയും. കുത്തേറ്റ സലീമിനെ അരമണിക്കൂർ കഴിഞ്ഞാണ് സ്ഥലത്തുനിന്ന് മാറ്റിയത്. സലീം മരിക്കുന്നതിന് കുറച്ചുനാൾ മുൻപ് സുഹൃത്ത് റയീസ് തീവണ്ടി തട്ടി മരിച്ചിരുന്നു. റയീസിനെ കൊന്ന് അവിടെ കൊണ്ടിട്ടതാണ്. റയീസിന്റെ മരണശേഷം സലീം ഭയന്ന് പുറത്തിറങ്ങാറില്ലായിരുന്നുവെന്നും സലീം ഭയത്തിലായിരുന്നെന്നും മൊഴിയിൽ വ്യക്തമാക്കിയിരുന്നു. പ്രതിഭാഗം ആവശ്യപ്പെട്ട പ്രകാരമാണ് കോടതിയിൽ തെളിവ് കൊടുക്കുന്നത് എന്ന് പറയുന്നത് ശരിയല്ലെന്നും യൂസഫ് മൊഴി നൽകി. നീതി ലഭിക്കും വരെ പോരാടും-കെ.പി.യൂസഫ് നീതി ലഭിക്കുംവരെ പോരാടുമെന്ന് വിധിയെക്കുറിച്ച് കെ.പി.യൂസഫ് പ്രതികരിച്ചു. കേസിൽ അറസ്റ്റിലായവർ യഥാർഥ പ്രതികളല്ല. സി.പി.എം. പ്രവർത്തകരാണ് സംഭവത്തിന് പിന്നിൽ. അവരാണ് കൊല നടത്തിയത്. യഥാർഥ കൊലപാതകികളെ കണ്ടെത്തണം. ന്യൂമാഹി കിടാരംകുന്നിൽ താമസിക്കുന്ന യൂസഫ് ആദ്യം മുസ്‌ലിം ലീഗ് പ്രവർത്തകനായിരുന്നു. പിന്നീട് അഖിലേന്ത്യാ ലീഗിൽ ചേർന്നു. ഇതിനുപിന്നാലെ സി.പി.എം. സഹായത്തോടെ ന്യൂമാഹി പഞ്ചായത്ത് അംഗമായി. തുടർന്ന് ഐ.എൻ.എൽ. സഹായത്തോടെ പഞ്ചായത്ത് അംഗമായി. 2016-ൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയുടെ ബൂത്ത് ഏജന്റായി. അതിനുശേഷം 10 വർഷം താൻ കോൺഗ്രസ് പ്രവർത്തകനായിരുന്നുവെന്ന് യൂസഫ് കോടതിയിൽ മൊഴിനൽകി. കഴിഞ്ഞ ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചതോടെ കോൺഗ്രസ് യൂസഫിനെതിരേ നടപടിയെടുത്തിരുന്നു. Content Highlights: Thalassery Murder Case: 7 Acquitted in CPM Worker Killing Published: 07 Apr 2026, 07:42 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സലീം വധം: ഏഴ് എൻ.ഡി.എഫ്. പ്രവർത്തകരേയും കോടതി വെറുതേവിട്ടു;… | Boolokam