സലീമും കുടുംബവും ഇനി 'എന്റെ വീടിന്റെ തണലിൽ'

സലീമും കുടുംബവും ഇനി 'എന്റെ വീടിന്റെ തണലിൽ'

M
MathrubhumiSource Link
‌‌ചെറുതോണി : വാത്തിക്കുടി പഞ്ചായത്തിലെ മുരിക്കാശ്ശേരി പതിനാറാംകണ്ടം സ്വദേശി കുളങ്ങരയിൽ സലിം ഇബ്രാഹിമും കുടുംബവും ഇനി അടച്ചുറപ്പുള്ള സ്വപ്നഭവനത്തിന്റെ തണലിൽ. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്നു നടപ്പാക്കുന്ന 'എന്റെ വീട്' പദ്ധതിയിലൂടെയാണ് സലീമിനും കുടുംബത്തിനും വീടായത്. മാതൃഭൂമി കോട്ടയം യൂണിറ്റിൽ ഒന്നാം ഘട്ടത്തിൽ 65 വീടുകളാണ് നിർമിച്ചുനല്കിയത്. രണ്ടാം ഘട്ടം പദ്ധതിയിൽ നിർമിച്ചുനല്കുന്ന 34-ാമത്തെ വീടാണിത്. കൂലിപ്പണിചെയ്തും കടം വാങ്ങിയുമാണ് സലിം മൂന്നു വർഷം മുമ്പ് പതിനാറാംകണ്ടത്ത് അഞ്ച് സെൻറ്‌ ഭൂമി വാങ്ങിയത്. സ്ഥലം സ്വന്തമായെങ്കിലും പണമില്ലാത്തതിനാൽ വീട് നിർമിക്കാനായില്ല. കൂലിപ്പണിചെയ്ത് ലഭിക്കുന്ന പണം മക്കളായ മുഹമ്മദ് തൗഫീഖിന്റെയും അംജിതയുടെയും വിദ്യാഭ്യാസ ചെലവുകൾക്കും വീട്ടുചെലവുകൾക്കും തികയാത്ത അവസ്ഥയിൽ ഭവനമൊരു സ്വപ്നമായി അവശേഷിച്ചു. പഞ്ചായത്തിൽ പലതവണ അപേക്ഷ നല്കിയെങ്കിലും മുൻഗണന പട്ടികയിൽ ഉൾപ്പെട്ടില്ല. അയൽക്കാരി സ്വകാര്യ കോളേജ്‌ അധ്യാപികയായിരുന്ന മാന്താനത്ത് ജിഷ വിനോദ് മുഖേനയാണ് എന്റെ വീട് പദ്ധതിയേക്കുറിച്ച് അറിയുന്നത്. പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. വീട് നിർമാണം വേഗത്തിൽ പൂർത്തീകരിച്ചു. താക്കോൽദാനം വാത്തിക്കുടി പഞ്ചായത്ത് പ്രസിഡൻറ്‌ വിനോദ് ജോസഫ് നിർവഹിച്ചു. മാതൃഭൂമി റീജണൽ മാനേജർ ടി. സുരേഷ് പദ്ധതി വിശദീകരിച്ചു, വാത്തിക്കുടി പഞ്ചായത്തംഗം റംല അസീസ്, മാതൃഭൂമി പ്രതിനിധികൾ, കുടുംബാംഗങ്ങൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു. To advertise here, Published: 25 Mar 2026, 02:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സലീമും കുടുംബവും ഇനി 'എന്റെ വീടിന്റെ തണലിൽ' — Mathrubhumi |… | Boolokam