ചേർത്തല : സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ഓഫ് കേരള (സവാക്) ചേർത്തല താലൂക്ക് കമ്മിറ്റി ലോക നാടകദിനം ആഘോഷിച്ചു. സംഘാടകസമിതി രക്ഷാധികാരി പി. നളിനപ്രഭ പതാകയുയർത്തി. ലോക നാടകദിന സന്ദേശസദസ്സ് നഗരസഭാ മുൻ ചെയർമാൻ ടി.എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. കൊല്ലപ്പള്ളി മഹേശ്വരിപുരം ക്ഷേത്രാങ്കണത്തിൽ ചേർന്ന യോഗത്തിൽ സവാക് സംസ്ഥാന സെക്രട്ടറി വി.എ. വിൻസന്റ് അധ്യക്ഷനായി. To advertise here, സംഗീത സംവിധായകൻ ആലപ്പി മോഹനൻ നാടകദിന സന്ദേശം നൽകി. ആദ്യകാല നാടക പ്രവർത്തകർ ഉൾപ്പെടെയുള്ള നാടകരംഗത്തെ കലാകാരന്മാരുടെയും അണിയറ പ്രവർത്തകരുടെയും സ്‌നേഹസംഗമവും സെമിനാറും ഉഴുവ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ആർ. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. സവാക് താലൂക്ക് പ്രസിഡന്റ് ഷാജി മഞ്ജരി അധ്യക്ഷനായി. തുടർന്നുനടന്ന സെമിനാറിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ പുന്നപ്ര പ്രബന്ധമവതരിപ്പിച്ചു. ഡി. ഹർഷകുമാർ മോഡറേറ്ററായി. ആദ്യകാല നാടകപ്രവർത്തകരെ സാഹിത്യ സാംസ്‌കാരിക സാമൂഹിക പ്രവർത്തകർ ആദരിച്ചു. വൈകുന്നേരം നടത്തിയ നാടകസന്ദേശ സമ്മേളനവും പുരസ്‌കാരവിതരണവും ചേർത്തല കാർഡ് ബാങ്ക് പ്രസിഡന്റ് സി.കെ. ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ സി.ആർ. ബാഹുലേയൻ അധ്യക്ഷനായി. വയലാർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മുരളി, സവാക് താലൂക്ക് സെക്രട്ടറി സുനിജ ലക്ഷ്മി പി.വി. സുരേഷ് ബാബു, പ്രത്താസ് അറയ്ക്കൽ, കെ.ആർ. സോമശേഖരപ്പണിക്കർ, വിനോദ് തട്ടാംപറമ്പിൽ, മഞ്ജുളാദേവി, ചേർത്തല രാജൻ, പൂച്ചാക്കൽ ഷാഹുൽ, ലീന രാജു, മുതുകുളം സോമനാഥ്, രാജു പള്ളിപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. Published: 29 Mar 2026, 02:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
