കൂത്തുപറമ്പ് : സ്വന്തം സ്ഥാപനങ്ങളായാണ് സഹകരണ സ്ഥാപനങ്ങളെ ജനങ്ങൾ കാണുന്നതെന്നും അഭൂതപൂർവമായ വളർച്ചയാണ് സഹകരണരംഗത്തുണ്ടായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. To advertise here, കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്കിന്റെ അഞ്ചരക്കണ്ടി കൊളത്തുമല ബ്രാഞ്ചിനായി നിർമിച്ച കോ-ഓപ്പ് ടവറിന്റെയും കൊളത്തുമല ബ്രാഞ്ചിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിൽ അഴിമതികളുണ്ടാകുമ്പോൾ മുഖം നോക്കാതെയുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ചത്. സഹകരണ മേഖലയുടെ വളർച്ചയിൽ അസഹിഷ്ണുതയുള്ളവരെ തിരിച്ചറിയാൻ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റ് കെ. ധനഞ്ജയൻ അധ്യക്ഷനായി. റിലീഫ് ഫണ്ട് വിതരണം വേങ്ങാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. ചന്ദ്രനും നിക്ഷേപ സമാഹരണം ജോയിന്റ് രജിസ്ട്രാർ എം.കെ. സൈബുന്നിസയും വായ്പാവിതരണം റെയ്ഡ്കോ ചെയർമാൻ എം. സുരേന്ദ്രനും നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഒ.സി. ബിന്ദു, ബ്ലോക്ക് പഞ്ചായത്തംഗം ഇ.എം. വിപിൻ ലാൽ, വേങ്ങാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. റീജ, കൂത്തുപറമ്പ് സഹകരണ റൂറൽ ബാങ്ക് ഡയറക്ടർ കെ.കെ. പ്രകാശൻ, സെക്രട്ടറി പി. രമേശൻ, വൈസ് പ്രസിഡന്റ് സി. വിജയൻ, കുന്നിരിക്ക സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. വത്സലൻ, വേങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പത്മനാഭൻ, എൻ. അനിത, ജലകുമാർ, സി.പി. സലീം, വി.പി. സക്കറിയ, എൻ.കെ. മുഹമ്മദ്, ഇ. സജിത്ത് എന്നിവർ സംസാരിച്ചു.

സഹകരണ സ്ഥാപനങ്ങളെ ജനങ്ങൾ സ്വന്തം സ്ഥാപനങ്ങളായി കാണുന്നു-മുഖ്യമന്ത്രി
M
MathrubhumiSource Link
about 2 months ago