സഹകരണബാങ്കിൽ അഴിമതി: പ്രതിഷേധിച്ച് കോൺഗ്രസ്

സഹകരണബാങ്കിൽ അഴിമതി: പ്രതിഷേധിച്ച് കോൺഗ്രസ്

M
MathrubhumiSource Link
അടൂർ : സി.പി.എം. ഭരണത്തിലുള്ള അടൂർ സർവീസ് സഹകരണബാങ്കിൽ അഴിമതി നടന്നെന്ന മുൻ പ്രസിഡന്റ് പൊൻതാമരപിള്ളയുടെ ആരോപണത്തിൽ പ്രതിഷേധിച്ച് അടൂർ താലൂക്ക് സഹകരണ ഓഫീസിലേക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ബാങ്കിലെ ക്രമക്കേടുകളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടായിരുന്നു മാർച്ച്. To advertise here, അടൂർ റവന്യൂ ടവറിനുതാഴെ കവാടത്തിൽ മാർച്ച് തടയാൻ പോലീസ് ശ്രമിച്ചെങ്കിലും പ്രവർത്തകർ മുകളിലേക്ക് കയറി. എന്നാൽ, ഒന്നാംനിലയിൽ വീണ്ടും പോലീസ് പ്രവർത്തകരെ തടഞ്ഞു. ഇവിടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും വാക്കുതർക്കവുമുണ്ടായി. ഇതിനിടയിൽ കുറച്ചു പ്രവർത്തകർ നാലാംനിലയിലുള്ള സഹകരണ ഓഫീസിലേക്ക് പോയി. ഇവിടെ തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. തുടർന്ന് ഡി.സി.സി.ജനറൽ സെക്രട്ടറി ഏഴംകുളം അജു, നഗരസഭാ കൗൺസിലർ ഷിബു ചിറക്കരോട്ട്, രമാ ജോഗീന്ദർ, ഷിബു ഉണ്ണിത്താൻ, ജയകൃഷ്ണൻ പള്ളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ അസിസ്റ്റന്റ്‌ രജിസ്ട്രാറുമായി ചർച്ച നടത്തി. ഇപ്പോൾ നടന്ന ആരോപണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്ന് ചർച്ചയിൽ പങ്കെടുത്തവർക്ക് അസിസ്റ്റന്റ്‌ രജിസ്ട്രാർ ഉറപ്പു നൽകി. ധർണ കെ.പി.സി.സി. ജനറൽ സെക്രട്ടറി പി. മോഹൻരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ്‌ ആബിദ് ഷെഹിം അധ്യക്ഷനായി. ബിനു ചക്കാലയിൽ, പി.കെ. മുരളി, ഗീതാ ചന്ദ്രൻ, രമാ ജോഗിന്ദർ, ആർ. അശോകൻ, തോട്ടുവാ മുരളി, ജി. മനോജ്‌, ജോബോയ് ജോസഫ്, മുണ്ടപ്പള്ളി സുഭാഷ്, അംജിത് അടൂർ, ഷിഹാബുദ്ദീൻ പഴകുളം, മണക്കാലാ പൊന്നച്ചൻ, രാജാ കരീം, രാഹുൽ കൈതയ്ക്കൽ, അനന്ദു ബാലൻ എന്നിവർ പങ്കെടുത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സഹകരണബാങ്കിൽ അഴിമതി: പ്രതിഷേധിച്ച് കോൺഗ്രസ് — Mathrubhumi |… | Boolokam