മല്ലപ്പള്ളി: തിരുവല്ല നിയോജകമണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥിയെ നിർണയിച്ചത് നേരത്തെ നിശ്ചയിച്ച മാനദണ്ഡങ്ങൾ മറികടന്നാണെന്ന് പരാതി. വിജയസാധ്യത മാത്രം പരിഗണിക്കുമെന്നും അതിനായി ജനാഭിപ്രായം തേടുമെന്നും പാർട്ടി ചെയർമാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അങ്ങിനെയുണ്ടായില്ലെന്നാണ് ആരോപണം. To advertise here, വർഗീസ് മാമ്മനെ സ്ഥാനാർഥിയാക്കുകയാണെന്നും സഹകരിക്കണമെന്നും മുൻ എം.എൽ.എ. കൂടിയായ പാർട്ടി വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരിയോട് പി.ജെ. ജോസഫ് ചൊവ്വാഴ്ച ടെലിഫോണിൽ ആവശ്യപ്പെട്ടു. എന്നാൽ കഴിഞ്ഞതവണ ഒഴിവാക്കുമ്പോഴും ഇതേ വാക്കുകളാണ് ചെയർമാൻ പറഞ്ഞതെന്നും അടുത്ത തവണ അങ്ങനെയുണ്ടാവില്ലെന്ന് അന്ന് വാക്ക് തന്നിരുന്നതാണെന്നും പുതുശ്ശേരി മറുപടി നൽകിയതായി അറിയുന്നു. ഇക്കാര്യത്തിൽ പാർട്ടി നീതി കാട്ടിയില്ലെന്നും അദ്ദേഹം ചെയർമാനെ ധരിപ്പിച്ചു. 1991, 2001, 2006 വർഷങ്ങളിൽ പഴയ കല്ലൂപ്പാറ നിയോജക മണ്ഡലത്തിൽനിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട പുതുശ്ശേരിക്ക് 2011-ൽ മണ്ഡലം ഇല്ലാതായതോടെ സീറ്റ് ലഭിച്ചില്ല. പിന്നീട് 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവല്ല നിയോജകമണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മുൻ എം.എൽ.എ. എന്ന നിലയിൽ പൊതുപ്രവർത്തനം തുടരാനാണ് തത്‌കാലം തീരുമാനമെന്ന് അദ്ദേഹം പറയുന്നു. Content Highlights: The internal conflict within Kerala Congress over the Thiruvalla constituency seat allocation. Published: 18 Mar 2026, 07:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സഹകരിക്കണമെന്ന് ജോസഫ്, വാക്ക് പാലിച്ചില്ലെന്ന് പുതുശ്ശേരി; തിരുവല്ല സീറ്റിൽ കേരള കോൺഗ്രസിൽ ഭിന്നത
M
MathrubhumiSource Link
about 2 months ago