മുംബൈ: സ്ത്രീയെ ശല്യംചെയ്തവർക്ക് നേരേ വെടിയുതിർക്കുകയും ഒരാൾ കൊല്ലപ്പെടുകയുംചെയ്ത സംഭവത്തിൽ പ്രതിയായ മലയാളിയുടെ കൈവശമുണ്ടായിരുന്നത് നാടൻ തോക്കെന്ന് കണ്ടെത്തൽ. മലയാളിയായ ജയൻ ശിവാനന്ദൻ നായർ(51) ആണ് താൻ സഹോദരിയായി കാണുന്ന സ്ത്രീയെ ഉപദ്രവിച്ചവർക്ക് നേരേ വെടിയുതിർത്തത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയുംചെയ്തിരുന്നു. To advertise here, കഴിഞ്ഞദിവസം താനെയിലെ മുംബ്ര കൈലാസ് നഗറിലാണ് സംഭവമുണ്ടായത്. കൈലാസ് നഗറിലെ ഒരു സ്‌കൂളിൽ ജോലിചെയ്യുന്ന സ്ത്രീയെയാണ് മൂന്നംഗസംഘം ശല്യംചെയ്യുകയും ഉപദ്രവിക്കുകയുംചെയ്തത്. ഇവർ സ്ത്രീയെ നിരന്തരം ശല്യംചെയ്തിരുന്നതായാണ് പരാതി. സംഭവദിവസം സ്‌കൂൾ വളപ്പിലെ ഒരു വാഴ വെട്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട് സ്ത്രീയും ഇവരും തമ്മിൽ തർക്കമുണ്ടായെന്നാണ് വിവരം. ഇതിനുപിന്നാലെ ഇവർ സ്ത്രീയെ ഉപദ്രവിച്ചെന്നും പറയുന്നു. തുടർന്നാണ് സ്ത്രീ ജയൻ ശിവാനന്ദൻ നായരോട് വിവരം പറഞ്ഞത്. സഹോദരിയെപ്പോലെ കാണുന്ന സ്ത്രീയെ ചിലർ ശല്യംചെയ്‌തെന്നും ഉപദ്രവിച്ചെന്നും കേട്ടതോടെ ജയൻ ശിവാനന്ദൻ നായർ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് ഇറങ്ങുകയായിരുന്നു. പിന്നാലെ മൂവർസംഘത്തിന് നേരേ വെടിയുതിർത്തു. വെടിയേറ്റവരിൽ അക്ബർ അബ്ദുൾ ഷെയ്ഖ് എന്നായാളാണ് കൊല്ലപ്പെട്ടത്. മറ്റുരണ്ടുപേർ ചികിത്സയിലാണ്. നാടൻതോക്ക് ഉപയോഗിച്ചാണ് ജയൻ ശിവാനന്ദൻ നായർ വെടിയുതിർത്തതെന്നാണ് പോലീസ് പറയുന്നത്. ഒരു യാത്രയ്ക്കിടെ ഗുജറാത്ത് അതിർത്തിയിലെ വിജനമായ സ്ഥലത്തുനിന്നാണ് തനിക്ക് തോക്ക് ലഭിച്ചതെന്നാണ് ജയൻ ശിവാനന്ദൻ നായർ പോലീസിന് നൽകിയ മൊഴി. തുടർന്ന് ഈ തോക്ക് സൂക്ഷിക്കുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. മലയാളിയായ ജയൻ ശിവാനന്ദൻ നായർ സ്ത്രീയുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് കഴിഞ്ഞിരുന്നത്. കുട്ടിക്കാലത്ത് ഇയാൾ മാതാപിതാക്കൾക്കൊപ്പം കൊൽക്കത്തയിലാണ് ജീവിച്ചിരുന്നത്. ജയൻ ശിവാനന്ദൻ നായർക്ക് ഒൻപതുവയസ്സുള്ളപ്പോൾ കൊൽക്കത്തയിൽവെച്ച് മാതാപിതാക്കൾ മരിച്ചു. ഇതോടെ സ്‌കൂൾ ജീവനക്കാരിയായ സ്ത്രീയുടെ അമ്മയാണ് ജയൻ ശിവാനന്ദൻ നായരെ വളർത്തിയത്. തുടർന്ന് ഇയാളെ മുംബൈയിലേക്ക് കൊണ്ടുവരികയുമായിരുന്നു. Content Highlights: Jayan Sivanandan Nair (51) arrested for a fatal shooting in Mumbra, Mumbai., The incident occurred in 2026 following the harassment of a woman he considered his sister., One person (Akbar Abdul Sheikh) was killed, and two others were injured., Police recovered a country-made firearm allegedly found near the Gujarat border., The suspect was raised by the victim's mother, establishing a close family bond. Published: 04 Apr 2026, 06:12 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സഹോദരിക്ക് തുല്യം, ശല്യംചെയ്തവർക്ക് നേരേ വെടി; മലയാളിയെ വളർത്തിയതും ആ കുടുംബം, തോക്ക് വീണ്കിട്ടിയത്
M
MathrubhumiSource Link
about 1 month ago