സാംസ ബഹ്റൈൻ അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിച്ചു

സാംസ ബഹ്റൈൻ അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിച്ചു

M
MathrubhumiSource Link
മനാമ: സാംസ ബഹ്റൈൻ അന്താരാഷ്ട്ര തൊഴിലാളി ദിനം വിപുലമായി ആഘോഷിച്ചു. സിൻജ് സ്‌കൈ ഷെൽ അപാർട്‌മെന്റ് ഹാളിൽ 100-ൽ പരം അംഗങ്ങളെ ഉൾപ്പെടുത്തി നടന്ന പരിപാടിയുടെ പ്രധാന ആകർഷണം കുട്ടികളുടെ മോട്ടിവേഷൻ ക്ലാസ്സ് ആയിരുന്നു. മൗന പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ കിഡ്‌സ് വിംഗ് പ്രസിഡന്റ് നാഥരൂപ് ഗണേഷ് അദ്യക്ഷത വഹിക്കുകയും കിഡ്‌സ് വിംഗ് സെക്രട്ടറി ഫിയോന സതീഷ് സ്വാഗതം പറയുകയും ചെയ്തു. To advertise here, സാംസ ജനറൽ സെക്രട്ടറി സോവിൻ തോമസ് പ്രോഗ്രാം ഉൽഘാടനം ചെയ്തു സംസാരിച്ചു. ലേഡീസ് വിംഗ് സെക്രട്ടറി ധന്യ സാബു മെയ്ദിന സന്ദേശം നൽകി. സാംസ വൈസ് പ്രസിഡന്റ് സതീഷ് പൂമനക്കൽ, ലേഡീസ് വിംഗ് പ്രസിഡന്റ് അജിമോൾ സോവിൻ, ചാരിറ്റി കൺവീനർ ജേക്കബ് കൊച്ചുമ്മൻ, ഉപദേശകസമതി അംഗം മുരളികൃഷ്ണൻ, കിഡ്‌സ് വിംഗ് കൺവീനർ മനീഷ് പോന്നോത് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. കിഡ്‌സ് വിംഗ് വൈസ് പ്രസിഡന്റ് അൻവിയ സാബു പരിപാടികൾ നിയന്ത്രിച്ചു. ബഹ്റിനിലെ മോട്ടിവേഷൻ സ്പീക്കർ ഡോ. സജികുമാർ വിശ്വലിങ്കം (സ്‌പെഷ്യലിസ്റ്റ് പിഡിയാട്രിഷ്യൻ, അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ), പ്രമുഖ സാമൂഹ്യപ്രവത്തകനും അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഫാമിലി ഫിസിഷ്യനുമായ ഡോ. ബാബു രാമചന്ദ്രൻ എന്നിവർ ചേർന്ന് നടത്തിയ മോട്ടിവേഷൻ ക്ലാസ്സ് എന്തുകൊണ്ടും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരവും ഉപകാരപ്രദവുമായിരുന്നു. അംഗങ്ങളുടെ സംശയങ്ങൾക്കു ലളിതവും അർത്ഥവത്തായതുമായ മറുപടികൾ നൽകി ഇരുവരും ഇ -ക്ലാസ്സ് ഭംഗിയായി നടത്തി. ഡോ. ബാബു രാമചന്ദ്രനും ഡോ. സജികുമാറിനും മെമെന്റോ നൽകി. തുടർന്നു നടന്ന യാത്രയയപ്പു ചടങ്ങിൽ സാംസ കിഡ്‌സ് വിങ്ങിൽ നിന്നും ഉപരിപഠനത്തിനായി നാട്ടിലേക്കു പോകുന്ന നാഥരൂപ് ഗണേഷ്, സർവനാഥ് ഗണേഷ്, എയ്ഞ്ചൽ സുധി എന്നി കുട്ടികൾക്ക് സാസയുടെ വകയായി മേമെന്റൊയും ലേഡീസ് വിംഗ്, കിഡ്‌സ് വിംഗ് വകയായി സമ്മാനങ്ങളും കൈമാറി. ഉപദേശകസമതി അംഗം വത്സരാജ് കുയിമ്പിൽ ഉപരിപഠനത്തിന് പോകുന്ന കുട്ടികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു. സാംസ ട്രഷർ സുനിൽ നീലഞ്ചേരി, മെമ്പർഷിപ് സെക്രട്ടറി വിനീത് മാഹി, ജോയിന്റ് സെക്രട്ടറി സിത്താര മുരളികൃഷ്ണൻ, നിർമല ജേക്കബ്, അമൽ വേണു, തൻസിർ, ഹരിദാസ്, സുധി ചിറക്കൽ, അജി അനിരുദ്ധൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. കിഡ്‌സ് വിംഗ് സെക്രട്ടറി ഡൈന സോവിൻ നന്ദി പറഞ്ഞു. Content Highlights: Celebration of International Workers' Day in Manama, Bahrain., Special motivation session for children conducted by medical experts., Farewell ceremony for students moving abroad for higher education., Active participation of SAMSA members and wings. Published: 05 May 2026, 01:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!