സാംസ്കാര സാഹിതിയുടെ 'കലാസായാഹ്നം'

സാംസ്കാര സാഹിതിയുടെ 'കലാസായാഹ്നം'

M
MathrubhumiSource Link
കാഞ്ഞങ്ങാട് : യു.ഡി.എഫ്. സ്ഥാനാർഥി ഷൈജി ഓട്ടപ്പള്ളിയുടെ വിജയത്തിനായി സംസ്കാര സാഹിതി ജില്ലാ കമ്മറ്റി കലാസായാഹ്നം നടത്തി. കർണാടക ജലവിഭവ മന്ത്രി എൻ.എസ്. ബോസ് രാജു ഉദ്ഘാടനംചെയ്തു. മുൻ മന്ത്രി എം.കെ. മുനീർ മുഖ്യാതിഥിയായി. കേരളത്തിൽ ഭരണമാറ്റം ഉറപ്പാണെന്ന് ബോധ്യപ്പെട്ടുവെന്നും ജനങ്ങൾ ആഗ്രഹിക്കുന്നതാണതെന്നും കർണാടകയിൽ നടപ്പാക്കിയ കെ.എസ്.ആർ.ടി.സി. സൗജന്യയാത്ര ഇവിടുത്തെ സ്ത്രീകൾ ഏറ്റെടുത്തിരിക്കുന്നുവെന്നും കർണാടക മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാടുമായുള്ള കുടുംബബന്ധം പറഞ്ഞായിരുന്നു എം.കെ. മുനീർ പ്രസംഗിച്ചത്. ഷൈജി ഓട്ടപ്പള്ളിയുടെ വിജയാഹ്ലാദ പരിപാടിയിലും താൻ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. To advertise here, സംസ്കാര സാഹിതി ജില്ലാ ചെയർമാൻ ബഷീർ ആറങ്ങാടി അധ്യക്ഷനായി. ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ, കെ.പി.സി.സി. ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ബഷീർ വെള്ളിക്കോത്ത്, കൺവീനർ സി.വി. ഭാവനൻ, കേരള കോൺ. ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ്, ഡി.സി.സി. വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാർ, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ പി.വി. സുരേഷ്, ധന്യാ സുരേഷ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ. കെ.പി.സി.സി. അംഗം മീനാക്ഷി ബാലകൃഷ്ണൻ, ബി.പി. പ്രദീപ് കുമാർ, എ. ഹമീദ് ഹാജി. സി.വി. തമ്പാൻ, അഡ്വ. എൻ.എ. ഖാലിദ്, സി.കെ. റഹ്‌മത്തുള്ള, ദിനേശൻ മൂലക്കണ്ടം എന്നിവർ സംസാരിച്ചു. പൂരക്കളി, വാക്കും വരയും, കവിയരങ്ങ്, സിനിമ-നാടക പ്രതിഭകളുടെ സംഗമവും നടന്നു. രാഷ്ട്രീയ, സാംസ്കാരിക നായകന്മാരും പങ്കെടുത്തു. Published: 07 Apr 2026, 03:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സാംസ്കാര സാഹിതിയുടെ 'കലാസായാഹ്നം' — Mathrubhumi | Boolokam | Boolokam