സാങ്കേതിക തകരാർ, നിലത്തിറക്കാനാകാതെ വിമാനം ചുറ്റിപ്പറന്നത് നാലുമണിക്കൂർ; ഒഴിവായത് വൻ അപകടം

സാങ്കേതിക തകരാർ, നിലത്തിറക്കാനാകാതെ വിമാനം ചുറ്റിപ്പറന്നത് നാലുമണിക്കൂർ; ഒഴിവായത് വൻ അപകടം

ബെംഗളൂരു: ലാൻഡിങ്ങിന് തൊട്ടുമുൻപ് സാങ്കേതിക തകരാറുണ്ടായതോടെ വിമാനം ആകാശത്ത് ചുറ്റിപ്പറന്നത് നാലുമണിക്കൂറോളം. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താളത്തിൽനിന്ന് ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെ കർണാടകയിലെ ഹുബ്ബള്ളിയിലേക്ക് പുറപ്പെട്ട ഫ്‌ലൈ 91 എയർലൈൻസിന്റെ വിമാനത്തിലാണ് സംഭവം. To advertise here, ഹുബ്ബള്ളിയിൽ വൈകിട്ട് നാലരയ്ക്കാണ് വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ ഹുബ്ബള്ളിയോട് അടുക്കവേ, വിമാനത്തിന് പെട്ടെന്ന് സാങ്കേതിക തകരാറുണ്ടായി. ഇതോടെ വിമാനം ലാൻഡ് ചെയ്യാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറാൻ പൈലറ്റുമാർ നിർബന്ധിതരായി. തുടർന്ന് നാലുമണിക്കൂറോളമാണ് വിമാനം ആകാശത്ത് ചുറ്റിപ്പറന്നത്. ശിവമോഗ, ദേവനഗരെ, മുന്ദ്‌ഗോഡ് തുടങ്ങിയ പ്രദേശങ്ങൾക്ക് മുകളിലൂടെയായിരുന്നു ഈ സമയം വിമാനം പറന്നത്. ആശങ്കനിറഞ്ഞ നിമിഷങ്ങളുടെ അവസാനം, ആവർത്തിച്ചുള്ള ശ്രമങ്ങൾക്കൊടുവിൽ വിമാനം വൈകിട്ട് ഏഴരയോടെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട്, സുരക്ഷിതമായി ഇറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ പേടിച്ചരണ്ട നിലയിലായിരുന്നെന്നും പലരും പ്രാർഥിക്കുകയും കരയുകയും ചെയ്തിരുന്നെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, യാത്രികരുടെ ബന്ധുക്കൾ ഫ്‌ലൈ 91-നെതിരേ വിമർശനവുമായി രംഗത്തെത്തി. വിമാനക്കമ്പനി ശരിയായി ആശയവിനിമയം നടത്തിയില്ലെന്നും ശ്രദ്ധക്കുറവുണ്ടായെന്നും കൃത്യമായ വിവരങ്ങൾ കൈമാറിയില്ലെന്നും അവർ ആരോപിച്ചു. Content Highlights: Fly91 flight encountered a severe technical malfunction in 2026., The aircraft circled for four hours over Karnataka before an emergency landing., Safe diversion to Kempegowda International Airport prevented a major disaster., Passengers faced extreme distress; airline faces criticism over communication lapses. Published: 20 Apr 2026, 11:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സാങ്കേതിക തകരാർ, നിലത്തിറക്കാനാകാതെ വിമാനം ചുറ്റിപ്പറന്നത്… | Boolokam