ന്യൂസ് ഡെസ്ക് Last Updated: 03 April 2026, 03:25 PM IST അമിത് ഷാ | File Photo - PTI ഗുവാഹാട്ടി: ഹെലികോപ്റ്ററിന് ഇറങ്ങാൻ കഴിയാതിരുന്നതിനാൽ അസമിലെ ഗോലക്ഗുഞ്ചിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലി റദ്ദാക്കി. വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയാണ് റദ്ദാക്കിയത്. To advertise here, സാങ്കേതിക പ്രശ്‌നങ്ങൾ കാരണം അമിത് ഷാ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററിന് ഗോലക്ഗുഞ്ചിൽ ഇറങ്ങാനായില്ലെന്നാണ് വിവരം. ഇതോടെയാണ് അദ്ദേഹം പങ്കെടുക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് റാലി റദ്ദാക്കിയത്. പിന്നാലെ അമിത് ഷാ റാലിക്കെത്തിയവരെ ഫോണിലൂടെ അഭിസംബോധനചെയ്ത് സംസാരിച്ചു. റാലിക്കെത്തിയവരോട് ക്ഷമാപണം നടത്തിയ അദ്ദേഹം ബിജെപി സ്ഥാനാർഥികളെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും അഭ്യർഥിച്ചു. ഗോലക്ഗുഞ്ചിൽ ഹെലികോപ്റ്റർ ഇറങ്ങാൻ കഴിയാത്തതിനാൽ അമിത് ഷാ ദുധ്‌നോയിയിലേക്ക് യാത്രതിരിച്ചു. ദുധ്‌നോയിയിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ അദ്ദേഹം പങ്കെടുക്കും. Content Highlights: Amit Shah's scheduled rally in Golakgunj, Assam cancelled., Helicopter landing aborted due to unforeseen technical difficulties., Amit Shah addressed supporters via phone to apologize and seek support for BJP candidates., Campaign itinerary shifted to Dudhnoi for upcoming election events. Published: 03 Apr 2026, 03:25 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സാങ്കേതികത്തകരാർ, അമിത് ഷായുടെ ഹെലികോപ്റ്ററിന് നിലത്തിറങ്ങാനായില്ല; അസമിലെ ബിജെപി റാലി റദ്ദാക്കി
M
MathrubhumiSource Link
about 1 month ago