സാമൂഹികസംരംഭങ്ങളുമായി അൽ ഹംറിയ മുനിസിപ്പാലിറ്റി

സാമൂഹികസംരംഭങ്ങളുമായി അൽ ഹംറിയ മുനിസിപ്പാലിറ്റി

M
MathrubhumiSource Link
ഷാർജ : ചെറിയ പെരുന്നാളിന്റെ ആദ്യദിനത്തിൽ ഷാർജ അൽ ഹംറിയ മുനിസിപ്പാലിറ്റി ഒട്ടേറെ സാമൂഹികസംരംഭങ്ങൾ സംഘടിപ്പിച്ചു. ഐക്യവും ഉദാരതയും പ്രതിഫലിപ്പിച്ച സംരംഭങ്ങളായിരുന്നു സംഘടിപ്പിച്ചത്. സുരക്ഷാ, സേവന ഉദ്യോഗസ്ഥരെ സന്ദർശിക്കൽ, പ്രദേശത്തെ പ്രധാന സ്ഥലങ്ങളിലുള്ള താമസക്കാർക്കും സന്ദർശകർക്കും പൂക്കളും സമ്മാനങ്ങളും നൽകൽ എന്നിങ്ങനെ ഈദിന്റെ ആദ്യദിനം മുനിസിപ്പാലിറ്റി സംരംഭങ്ങൾ നടത്തി. To advertise here, മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ അൽ ഹംറിയ കോംപ്രിഹെൻസീവ് പോലീസ് സ്റ്റേഷനും അൽ ഹംറിയ സിവിൽ ഡിഫൻസ് സെന്ററിലുമെത്തി സുരക്ഷാ ഉദ്യോഗസ്ഥർക്കും മറ്റു ജീവനക്കാർക്കും ഈദ് ആശംസകൾ കൈമാറി. അവരുടെ സേവനപ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ചെറിയ പെരുന്നാൾ നമസ്കാരത്തിനുശേഷം അൽ റഹ്‌മ മസ്ജിദിൽ വിശ്വാസിൾക്ക് സമ്മാനങ്ങൾ നൽകി. പ്രാർഥനയ്ക്കെത്തിയ കുടുംബങ്ങളടക്കം അൽ ഹംറിയ മുനിസിപ്പാലിറ്റിയുടെ സാമൂഹികസംരംഭത്തിൽ സംതൃപ്തി പ്രകടിപ്പിച്ചു. അൽ ഹംറിയ ബീച്ചിലെത്തിയ മുനിസിപ്പാലിറ്റി ഫീൽഡ് ടീം താമസക്കാർ അടക്കമുള്ള വിനോദസഞ്ചാരികൾക്കും സമ്മാനങ്ങൾ നൽകി സന്തോഷം പങ്കിട്ടു. ഇത്തരത്തിൽ ജനപ്രിയ ഇടങ്ങളിലെല്ലാം മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പെരുന്നാൾ ആശംസകളും സമ്മാനങ്ങളും കൈമാറി. സാമൂഹിക, മാനുഷിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ഷാർജയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് അൽ ഹംറിയ മുനിസിപ്പാലിറ്റി ഇത്തരത്തിൽ സാമൂഹികസംരംഭം സംഘടിപ്പിച്ചതെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ മുബാറക് റാഷിദ് അൽ ഷംസി പറഞ്ഞു. സംരംഭത്തിലൂടെ സുരക്ഷിത അന്തരീക്ഷം ഒരുക്കുന്നതോടൊപ്പം കൂടുതൽ സേവനങ്ങൾ വാഗ്ദാനം ചെയ്തു. Published: 23 Mar 2026, 01:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സാമൂഹികസംരംഭങ്ങളുമായി അൽ ഹംറിയ മുനിസിപ്പാലിറ്റി — Mathrubhu… | Boolokam