കുട്ടനാട് : ചമ്പക്കുളം കല്ലൂർക്കാട് സെയ്ന്റ് മേരീസ് ബസിലിക്കയിൽ യൗസേപ്പിതാവിന്റെ മരണപ്പെരുന്നാളിനോടനുബന്ധിച്ചുള്ള ഊട്ടുനേർച്ച നാളെ നടക്കും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ‘സാമ്പാർ തോണി’ എന്ന ആചാരമാണ് ഈ നേർച്ചയുടെ പ്രധാന ആകർഷണം. To advertise here, ബസിലിക്കയിൽ വി. യൗസേഫ് പിതാവിന്റെ ശ്രാദ്ധത്തിരുനാൾ ആരംഭിക്കുന്നത് 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആയിരുന്നു. യാത്രയ്ക്ക് വള്ളങ്ങൾ മാത്രം. ദിവസങ്ങളോളം കരയിലും വള്ളത്തിലുമായി യാത്രചെയ്ത് എത്തുന്ന വിശ്വാസികൾക്കും തീർഥാടകർക്കും നാട്ടുകാർക്കും തിരുനാൾദിനം സദ്യ നൽകും. സദ്യക്ക് ചോറിനൊപ്പം നൽകുന്ന കറികളിൽ പ്രധാനപ്പെട്ടത് സാമ്പാറാണ്. അക്കാലത്ത് ഇത്രയേറെ ആളുകൾക്ക് ഒന്നിച്ച് സാമ്പാർ ഒരുസമയത്ത് ഒരുക്കാൻ സാധിക്കില്ല. തലേദിവസം ഉച്ചയ്ക്ക് പച്ചക്കറി ഒരുക്കി വൈകുന്നേരത്തോടെ സാമ്പാർ തയ്യാറാക്കും. പാചകം ചെയ്യുന്ന പാത്രത്തിൽനിന്ന് പകർന്ന് സൂക്ഷിച്ചില്ലെങ്കിൽ സാമ്പാർ മോശമാകും. വലിയ അളവിൽ പകർന്നുവെക്കാൻ പറ്റിയ പാത്രങ്ങൾ ലഭ്യമല്ലാതിരുന്നതിനാൽ തറ പാകിയ വള്ളങ്ങളിലായിരുന്നു ആദ്യകാലത്ത് സാമ്പാർ ഒഴിച്ചു സൂക്ഷിച്ചിരുന്നത്. പിന്നീട്, സാമ്പാർ തോണികൾ തടിയിൽ നിർമിച്ച് സൂക്ഷിച്ചു. പ്രത്യേക രൂപത്തിൽ കൊത്തുപണികളോടുകൂടിയ സാമ്പാർ തോണികളാണ് കല്ലൂർക്കാട് പള്ളിയിൽ ഉണ്ടായിരുന്നത്. ഇപ്പോൾ പള്ളിയുടെ തെക്കു പടിഞ്ഞാറു ഭാഗത്തായി വടക്കേത്തലയ്ക്കൽ അച്ചന്റെ കാലത്ത് ചൂരവടി കുടുംബാംഗങ്ങൾ നിർമിച്ചുനൽകിയ പുരവഞ്ചിയുടെ മാതൃകയിലുള്ള വലിയ സാമ്പാർ തോണിയാണ് ഉപയോഗിച്ചുവരുന്നത്. സാമ്പാർ തോണിയുടെ ഉൾഭാഗം ഇപ്പോൾ പൂർണമായും ലോഹം പാകി കൂടുതൽ സുരക്ഷിതമാക്കി. വള്ളത്തിന്റെ മാതൃകയിലുള്ള കല്ലൂർക്കാടൻ എന്ന സാമ്പാർ തോണി കാണാൻ ഒട്ടേറെ ആളുകളാണ് ഇവിടെ എത്തുന്നത്. Published: 18 Mar 2026, 02:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സാമ്പാർ തോണിയുടെ പെരുമയിൽ ചമ്പക്കുളം ബസിലിക്കയിൽ നാളെ ഊട്ടുനേർച്ച
M
MathrubhumiSource Link
about 2 months ago