ജിദ്ദ: സൗദിയിലെ കിഴക്കൻ പ്രവിശ്യയിലേക്കും ഡ്രോൺ ആക്രമണം. നേരത്തെ റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലേക്കാണ് ഇറാൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നെങ്കിൽ കിഴക്കൻ പ്രവിശ്യയിൽപെടുന്ന യാൻബു തുറമുഖത്തു ഒരു ഡ്രോൺ തകർന്നുവീണുവെന്നാണ് സൗദിയിൽ നിന്നുള്ള റിപ്പോർട്ട്. To advertise here, അരാംകോയും എക്‌സോൺമൊബിലും സംയുക്ത സംരംഭമായ ചെങ്കടലിലെ യാൻബു തുറമുഖത്തെ സാമ്രെഫ് റിഫൈനറിയിലാണ് ഒരു ഡ്രോൺ തകർന്നുവീണത്. ചെങ്കടലിലെ യാൻബു തുറമുഖത്താണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനുശേഷം, യുഎഇയിലെ ഫുജൈറ തുറമുഖത്തിനൊപ്പം ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള അസംസ്‌കൃത എണ്ണ കയറ്റുമതിക്കുള്ള രണ്ട് ഔട്ട്ലെറ്റുകളിൽ ഒന്നാണ് നിലവിൽ യാൻബു തുറമുഖം. യാൻബു നഗരത്തിലേക്ക് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ തടഞ്ഞുനിർത്തി നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു. Published: 19 Mar 2026, 10:36 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സാമ്രെഫ് റിഫൈനറിയിൽ ഒരു ഡ്രോൺ തകർന്നുവീണു; നാശനഷ്ടങ്ങൾ വിലയിരുത്തൽ പുരോഗമിക്കുന്നു
M
MathrubhumiSource Link
about 2 months ago