Last Updated: 17 March 2026, 10:11 AM IST എൽപിജിക്ക് പകരമായി പൈപ്പ് വഴിയുള്ള ഗ്യാസ് (പിഎൻജി) ഉപയോഗം വർധിപ്പിക്കുന്നതിന് ഗ്യാസ് വിതരണ കമ്പനികൾ വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതീകാത്മകചിത്രം | Photo: PTI പ ശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് പെട്രോളിനും ഡീസലിനും ഉടനെ നിയന്ത്രണം ഉണ്ടാകില്ല. വിലയിൽ മാറ്റം വരുത്താനും സാധ്യതയില്ല. എണ്ണ ശുദ്ധീകരണ ശാലകൾക്ക് വില നിയന്ത്രണം ഏർപ്പെടുത്താൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ഇന്ധന ലഭ്യതയിൽ കുറവില്ലെന്നും എല്ലാ റിഫൈനറികളും പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. To advertise here, യുദ്ധംമൂലം അന്താരാഷ്ട്ര തലത്തിൽ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും സിഎൻജി, പിഎൻജി വിതരണത്തിൽ കുറവുണ്ടാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എൽപിജിയിൽനിന്ന് പിഎൻജി (പൈപ്പ് വഴിയുള്ള ഗ്യാസ് വിതരണം)യിലേക്ക് മാറാൻ ഗ്യാസ് കമ്പനികൾ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. റിഫൈനറികളിലെ നിയന്ത്രണം റിഫൈനറി ട്രാൻസ്ഫർ പ്രൈസ് (RTP): റിഫൈനറികൾ വിപണനത്തിന്റെ ഭാഗമായി കമ്പനികളിൽനിന്നുതന്നെ ഈടാക്കുന്ന നിരക്കാണിത്. ഇതിൽ നിയന്ത്രണം ഏർപ്പെടുത്തി അന്താരാഷ്ട്ര വിപണിയിലെ വിലവർധനവിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാൻ സാധിക്കുമെങ്കിലും നിലവിൽ അത്തരമൊരു തീരുമാനം എടുത്തിട്ടില്ല. എണ്ണക്കമ്പനികളിലെ സാഹചര്യം: ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ പൊതുമേഖലാ കമ്പനികൾ സ്വകാര്യ-പൊതുമേഖലാ റിഫൈനറികൾക്ക് നൽകുന്ന തുക കുറയ്ക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കൂടിയിട്ടും റീട്ടെയിൽ വിലയിൽ മാറ്റമില്ലാത്തത് കമ്പനികളുടെ ലാഭത്തെ ബാധിച്ചിട്ടുണ്ട്. വിതരണ ശൃംഖല: രാജ്യത്തുടനീളമുള്ള പെട്രോൾ പമ്പുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. ഒരിടത്തും ഇന്ധനക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. പ്രകൃതിവാതക വിതരണം എൽപിജിക്ക് പകരമായി പൈപ്പ് വഴിയുള്ള ഗ്യാസ് (പിഎൻജി) ഉപയോഗം വർധിപ്പിക്കുന്നതിന് ഗ്യാസ് വിതരണ കമ്പനികൾ വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനി ആനുകൂല്യം ഐജിഎൽ മാർച്ച് 31-ന് മുമ്പ് കണക്ഷൻ എടുക്കുന്നവർക്ക് 500 രൂപയുടെ സൗജന്യ ഗ്യാസ്. ഗെയ്‌ൽ ഗാർഹിക ഉപഭോക്താക്കൾക്ക് 500 രൂപയുടെ സൗജന്യ ഗ്യാസ്. ബിപിസിഎൽ എല്ലാ വാണിജ്യ കണക്ഷനുകൾക്കും സെക്യൂരിറ്റി ഡെപ്പോസിറ്റ് ഒഴിവാക്കി. പിഎൻജിയും എൽപിജിയും കൈവശമുള്ള ഉപഭോക്താക്കളോട് എൽപിജി കണക്ഷനുകൾ തിരികെ നൽകാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പിഎൻജി പൈപ്പ് ലൈനുകൾ ലഭ്യമായ ഇടങ്ങളിൽ ഉപഭോക്താക്കൾ പൂർണ്ണമായും അതിലേക്ക് മാറണമെന്നാണ് മന്ത്രാലയത്തിന്റെ നിർദേശം. വിപണി സാഹചര്യം പശ്ചിമേഷ്യയിലെ യുദ്ധം രാജ്യത്തെ ഊർജ ഇറക്കുമതിയെ കാര്യമായിതന്നെ ബാധിച്ചിട്ടുണ്ട്. മൊത്തം എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും എൽപിജി ഇറക്കുമതിയുടെ 90 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ്. സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യ പ്രധാനമായും എൽപിജി എത്തിക്കുന്നത്. ഇതിന്റെ 90 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ്. ഈ മേഖലയിൽ ഇറാൻ അമേരിക്കൻ സഖ്യകക്ഷികളെ ലക്ഷ്യം വെക്കുന്നുണ്ടെങ്കിലും ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണയും ഗ്യാസും വഹിക്കുന്ന കപ്പലുകൾക്ക് പാതയിലൂടെ കടന്നുപോകാൻ ടെഹ്റാൻ അനുമതി നൽകുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. Content Highlights: No immediate restrictions on petrol or diesel supplies., Retail fuel prices remain stable despite global volatility., Government encourages transition from LPG to PNG., Oil supply chain remains secure despite Middle East tensions. Published: 17 Mar 2026, 10:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സാഹചര്യം സങ്കീർണ്ണം: പെട്രോളിനും എൽപിജിക്കും നിയന്ത്രണംവരുമോ?
M
MathrubhumiSource Link
about 2 months ago