സാഹസികമല്ല, ഇത് ജീവനെടുക്കുന്ന ടൂറിസം; പാരാസെയിലിങ്ങിനിടെ കയർപൊട്ടി വിനോദസഞ്ചാരി കടലിൽ; രൂക്ഷവിമർശനം

സാഹസികമല്ല, ഇത് ജീവനെടുക്കുന്ന ടൂറിസം; പാരാസെയിലിങ്ങിനിടെ കയർപൊട്ടി വിനോദസഞ്ചാരി കടലിൽ; രൂക്ഷവിമർശനം

M
MathrubhumiSource Link
ഗോവ: കടലിൽ പാരാസെയിലിങ്ങിനിടെ കയർപൊട്ടി വിനോദസഞ്ചാരി കടലിൽ വീണു. പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടെങ്കിലും സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയാണ്. രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷാ വീഴ്ചകളിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽചൂണ്ടുന്നതെന്നു കാണിച്ചാണ് നെറ്റിസൺസ് ഈ വീഡിയോ പങ്കുവെക്കുന്നത്. To advertise here, ഞായറാഴ്ച ഗോവയിലെ ബാഗാ ബീച്ചിലാണ് അപകടം നടന്നത് എന്നാണ് വിവരം. സാഹസികവും വിനോദപരവുമായ ജലവിനോദങ്ങൾക്കായി ആളുകൾ ഗോവ സന്ദർശിക്കാറുണ്ടെങ്കിലും, ഈ വീഡിയോ അവരുടെ സുരക്ഷയെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകളെ എടുത്തുകാണിക്കുന്നു. ഒരു ബോട്ടിന്റെ പിൻവശത്തെ കമ്പിയിൽ കെട്ടിയ കയറിന്റെ അറ്റത്ത് ബന്ധിപ്പിച്ചിരിക്കുന്ന പാരച്യൂട്ടിൽ ആകാശത്ത് ആവേശത്തോടെ പാരാസെയിലിങ് ആസ്വദിക്കുന്ന ഒരു വിനോദസഞ്ചാരിയെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണാനാവുക. അദ്ദേഹത്തിനൊപ്പമുള്ളവർ ബോട്ടിൽ ആവോശത്തോടെ ശബ്ദമുണ്ടാക്കുന്നതും കേൾക്കാം. വളരെ പെട്ടെന്നുതന്നെ ആവേശകരമായ ഈ അനുഭവം ഭയാനകമായി മാറ്റിക്കൊണ്ട് പാരച്യൂട്ടിൽ ബന്ധിപ്പിച്ചിരുന്ന കയർ പൊട്ടുകയും വിനോദസഞ്ചാരി കടലിലേക്ക് വീഴുകയും ചെയ്തു. ഇതോടെ ബോട്ടിലുണ്ടായിരുന്നവർ ഭയചകിതരായി. ഇവർ ബഹളംവെക്കുന്നതും ബോട്ടിലുണ്ടായിരുന്ന ജീവനക്കാരോട് പെട്ടെന്ന് എന്തെങ്കിലും ചെയ്യാനും കടലിൽ വീണയാളെ രക്ഷിക്കാൻ പറയുന്നതും വീഡിയോയിൽ കേൾക്കാം. അദ്ദേഹം ലൈഫ് ജാക്കറ്റ് ധരിച്ചിട്ടുള്ളതായും അതുകൊണ്ടുതന്നെ വെള്ളത്തിൽ പൊങ്ങിക്കിടക്കുമെന്നും ഇവർ പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. അദ്ദേഹത്തെ ഉടൻതന്നെ രക്ഷപ്പെടുത്തിയതായും പരിക്കുകളൊന്നും ഇല്ലെന്നുമാണ് വിവരം. റിപ്പോർട്ടുകൾ പ്രകാരം, ടൂറിസം വകുപ്പ് സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.  വീഴ്ച കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ ഒരിക്കലും ചെയ്യരുതെന്നും അവർ സുരക്ഷയെക്കുറിച്ച് വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നുമാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് മിക്കവരും അഭിപ്രായപ്പെടുന്നത്. ഗോവയിൽ ഇത്തരം സംഭവങ്ങൾ മിക്കപ്പോഴും നടക്കാറുണ്ടെന്നും എന്നാൽ ഉപകരണങ്ങളുടെ ഗുണനിലവാരവും പരിപാലനവും പരിശോധിക്കാൻ ബന്ധപ്പെട്ട വകുപ്പ് നടപടിയൊന്നും എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വീഡിയോയ്ക്ക് താഴെവന്ന ഒരു കമന്റിൽ, 'ഇതേ വിനോദത്തിനിടെ ഗോവയിൽ എനിക്കും ഒരു അപകടം സംഭവിച്ചിട്ടുണ്ട്. ഗോവ ഒട്ടും സുരക്ഷിതമല്ല.' ഒരാൾ മുന്നറിയിപ്പെന്നോണം പറയുന്നു. ഇതും സാഹസികതയുടെ ഭാഗമാണെന്നു പരിഹസിക്കുന്നവരും ഉണ്ട്. Content Highlights: A viral video captured a parasailing cable snapping at Baga Beach, Goa. The tourist survived the fall due to a life jacket and parachute resistance. Goa Tourism Department has initiated an investigation into the incident. Public outcry over equipment maintenance and safety standards in Indian adventure tourism. Published: 31 Mar 2026, 03:40 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സാഹസികമല്ല, ഇത് ജീവനെടുക്കുന്ന ടൂറിസം; പാരാസെയിലിങ്ങിനിടെ ക… | Boolokam