തിരൂർ : സാഹിത്യോത്സവങ്ങൾ പുതിയ കാഴ്ചകളുടെ ജാലകങ്ങൾ തുറക്കുന്നതും ആഴത്തിലുള്ള ചർച്ചകൾ, സംവാദങ്ങൾ, പുതിയ ആശയങ്ങൾ എന്നിവയ്ക്ക് രൂപം നൽകുന്നതുമാണെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ. മലയാള സർവകലാശാല സാഹിതിയുടെ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യാനന്തര ഏകാന്തത എന്ന സാഹിതിയുടെ പ്രമേയം വ്യത്യസ്തമാണെന്നും ഏകാന്തത സാഹിത്യകാരനും വായനക്കാരനും ഒരുപോലെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. To advertise here, രംഗശാലയിൽ നടന്ന പരിപാടിയിൽ സാഹിതി ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം കെ.പി. രാമനുണ്ണി നിർവഹിച്ചു. രജിസ്ട്രാർ ഇൻചാർജ് കെ.എം. ഭരതൻ അധ്യക്ഷനായി. സർവകലാശാല നിർവാഹകസമിതി അംഗം ഡോ. ജി. സജ്‌ന, സാഹിതി ജനറൽ കൺവീനർ ഡോ. അശോക് ഡിക്രൂസ്, ഐ.ക്യു.എ.സി. പ്രതിനിധി ഡോ. ആർ. ധന്യ, വിദ്യാർഥി യൂണിയൻ അധ്യക്ഷ തമീം റഹ്മാൻ, അധ്യാപക പ്രതിനിധി ഡോ. കെ. ബാബുരാജ്, സാഹിത്യപഠന സ്‌കൂൾ ഡയറക്ടർ ഡോ. കെ. ശുഭ എന്നിവർ പങ്കെടുത്തു. ശിൽപ്പകലാക്യാമ്പും അവതരിപ്പിക്കും. സാഹിതിയുടെ പ്രമേയമായ മനുഷ്യാനന്തര ഏകാന്തത എന്ന വിഷയത്തിൽ സിമന്റ് ബ്ലോക്കുകളിലാണ് കലാകാരർ ശിൽപ്പങ്ങൾ തയ്യാറാക്കുന്നത്. വിനോദ് ആലത്തിയൂരിന്റെ നേതൃത്വത്തിൽ സതീഷ് ചളിപ്പാടം, സന്തോഷ് ഒഴൂർ, മണികണ്ഠൻ പത്തമ്പാട് എന്നിവർ ചേർന്നാണ് ശിൽപ്പങ്ങൾ നിർമിക്കുന്നത്. സർവകലാശാലയിലെ ഗ്രാംഷി സ്‌ക്വയറിലാണ് ക്യാമ്പ് നടക്കുന്നത്. ശിൽപ്പങ്ങൾ സർവകലാശാല കാമ്പസിൽ സ്ഥാപിക്കും. സാഹിത്യോത്സവം ഇന്നു സമാപിക്കും രാവിലെ 9.30-നു നടക്കുന്ന കവിതയുടെ പരിസരവും പരിസരകവിതയും സെമിനാറിൽ എം.ആർ. രേണുകുമാറും അശോകൻ മറയൂരും പങ്കെടുക്കും. 11-നു നോവലിന്റെ മനുഷ്യപക്ഷം എന്ന സെമിനാറിൽ അംബികാസുതൻ മാങ്ങാട്, സി. ഗണേഷ്, ശ്രീകല മുല്ലശ്ശേരി എന്നിവർ പങ്കെടുക്കും. 9.30-ന് ചിത്രശാലയിൽ ഭിന്നശേഷി എഴുത്തുകാർക്കായി സെമിനാർ നടക്കും. ഷാജി തലോറ, കെ. മുത്തു എന്നിവർ പങ്കെടുക്കും. 11-നു കവിത, ജീവിതം, രാഷ്ട്രീയം എന്ന സെമിനാറിൽ പി.എൻ. ഗോപീകൃഷ്ണൻ, സുധീഷ് കോട്ടേമ്പ്രം, ഡോ. രോഷ്‌നി സ്വപ്ന എന്നിവർ പങ്കെടുക്കും. 2.30-നു നടക്കുന്ന സമാപന സമ്മേളനം എൻ.എസ്. മാധവൻ ഉദ്ഘാടനംചെയ്യും. സാഹിതി പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. സാഹിതി കൺവീനർ ഡോ. സി. ഗണേഷ് അവലോകനം നടത്തും.

സാഹിത്യോത്സവം പുതിയ കാഴ്ചകളുടെ ജാലകം തുറക്കുന്നു -എം. മുകുന്ദൻ
M
MathrubhumiSource Link
about 2 months ago