സിം കാർഡ് ഊരിയാൽ വാട്‌സാപ്പ് പണിമുടക്കും; സിം ബൈൻഡിങ് സംവിധാനം പരീക്ഷിച്ച് വാട്‌സാപ്പ്

സിം കാർഡ് ഊരിയാൽ വാട്‌സാപ്പ് പണിമുടക്കും; സിം ബൈൻഡിങ് സംവിധാനം പരീക്ഷിച്ച് വാട്‌സാപ്പ്

M
MathrubhumiSource Link
മുംബൈ: സിം കാർഡ് ഊരിയാൽ വാട്‌സാപ്പ് പ്രവർത്തനം നിർത്തുന്ന 'സിം ബൈൻഡിങ് സംവിധാനം' പരീക്ഷിച്ച് മെസേജിങ് ആപ്പായ വാട്‌സാപ്പ്. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ കുറച്ച് ഉപഭോക്താക്കൾക്കു മാത്രമാണ് ഇത് നടപ്പാക്കുന്നത്. മാർച്ച് ഒന്നുമുതൽ മെസേജിങ് ആപ്പുകൾ ഇതു നടപ്പാക്കണമെന്നാണ് സർക്കാർ നേരത്തേ നിർദേശിച്ചിരുന്നതെങ്കിലും പിന്നീട് ഡിസംബർ 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനകം പരീക്ഷിച്ച് പോരായ്മകൾ പരിഹരിക്കാനാണ് വാട്‌സാപ്പ് ലക്ഷ്യമിടുന്നത്. To advertise here, ഈ സംവിധാനം ഉൾപ്പെടുത്തുന്ന ഫോണിൽ, വാട്‌സാപ്പിൽ രജിസ്റ്റർചെയ്തിട്ടുള്ള സിം കാർഡ് വേരിഫൈ ചെയ്യാൻ ആവശ്യപ്പെട്ട് വാട്‌സാപ്പ് സന്ദേശം ലഭിച്ചുതുടങ്ങി. പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി വാട്‌സാപ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള സിം കാർഡ് ഫോണിലുണ്ടോ എന്ന് ഉറപ്പാക്കാൻ ആവശ്യപ്പെടുന്നതാണ് സന്ദേശം. വാട്‌സാപ്പ് മാത്രമല്ല, അറാട്ടൈ, ഷെയർചാറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകളും സിം ലിങ്കിങ് നിയമം പാലിക്കുന്നതിനുള്ള ഫീച്ചർ നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ വാട്‌സാപ്പ് ഉൾപ്പെടെയുള്ള മെസേജിങ് പ്ലാറ്റ്‌ഫോമുകൾ രജിസ്റ്റർചെയ്യുമ്പോൾ സിം വേരിഫിക്കേഷൻ ആവശ്യപ്പെടാറുണ്ട്. തുടർന്ന് ഈ ആപ്പ് ഉപയോഗിക്കാൻ അതേ സിം ആവശ്യമില്ല. രജിസ്റ്റർചെയ്ത സിം നീക്കിയാലും വാട്‌സാപ്പ് തുടർന്നും ഉപയോഗിക്കാനാകും. ഇതു മുതലാക്കി സിം ഉപേക്ഷിച്ച് വൈഫൈ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആപ്പ് വഴി കുറ്റകൃത്യങ്ങൾ നടത്തിയാൽ തട്ടിപ്പുകാരെ കണ്ടെത്തുക എളുപ്പമല്ല. വിദേശത്തുനിന്നടക്കം ഇതു ദുരുപയോഗം ചെയ്യാനുള്ള സാധ്യത ശക്തമാണ്. ഇതേത്തുടർന്നാണ് സിം ഉണ്ടെങ്കിൽമാത്രമേ ആപ്പ് പ്രവർത്തിക്കാവൂ എന്ന പുതിയ നിയന്ത്രണം ടെലികോം വകുപ്പ് നടപ്പാക്കുന്നത്. യു.പി.ഐ., ബാങ്ക്, ക്രെഡിറ്റ് കാർഡ് പോലുള്ള ആപ്പുകൾ ഇതേ രീതിയിലുള്ളതാണ്. Content Highlights: Introduction of SIM binding to prevent unauthorized app usage., Mandatory verification ensures the registered SIM remains in the device. Published: 08 Apr 2026, 07:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സിം കാർഡ് ഊരിയാൽ വാട്‌സാപ്പ് പണിമുടക്കും; സിം ബൈൻഡിങ് സംവിധ… | Boolokam