മനാമ: സിറോ മലബാർ സൊസൈറ്റി, എൻ.എൽ.പി (ന്യൂറോ ലിങ്ക്വിസ്റ്റിക് പ്രോഗ്രാം) അടിസ്ഥാനമാക്കി മാനസിക സമ്മർദ്ദം കുറക്കുക എന്ന ലക്ഷ്യത്തോടെ, പോൾ തോമസിന്റെ നേതൃത്വത്തിൽ ക്ലാസ്സ് സംഘടിപ്പിച്ചു. 'ഒരു മഴയും തോരാതിരുന്നിട്ടില്ല'' എന്ന ആപ്ത വാക്യത്തിൽ ഊന്നി സംഘടിപ്പിച്ച പരിപാടിയിൽ സിംസ് അംഗങ്ങളും മറ്റു സംഘടനാ അംഗങ്ങളുമടക്കം നൂറോളം പേർ പങ്കെടുത്തു. പ്രത്യേക സാഹചര്യത്തിൽ അനുഭവിക്കുന്ന മാനസിക സഘർഷങ്ങളെ ലഘുകരിക്കാൻ അനുവർത്തിക്കേണ്ട കാര്യങ്ങളെകുറിച്ച് പോൾ തോമസ് വിശദീകരിച്ചു. പങ്കെടുത്തവരിൽ നിന്ന് ഉയർന്ന ചോദ്യങ്ങൾക്ക് അദ്ദേഹം വ്യക്തമായ മറുപടി നൽകി. ഗൾഫ് മേഖലയിലെ ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളെ എങ്ങനെ പരിചരിക്കണമെന്നും പിന്തുണയ്ക്കണമെന്നും അദ്ദേഹം വ്യക്തമായി വിശദീകരിച്ചു. To advertise here, സിംസ് ഐ.ടി സെക്രട്ടറി സിബു ജോർജ് സാങ്കേതിക സഹായം ക്രമീകരിച്ച് നടത്തപ്പെട്ട ഓൺലൈൻ സെഷന് പ്രസിഡന്റ് പി ടി ജോസഫ് ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി നെൽസൺ വർഗീസ്, ട്രഷറർ ജേക്കബ് വാഴപ്പിള്ളി, ജോയിന്റ് സെക്രട്ടറി ജോബി ജോസഫ്, അസിസ്റ്റന്റ് ട്രഷറർ ജെയ്‌സൺ മഞ്ഞളി, മെമ്പർഷിപ് സെക്രട്ടറി ഷാജി സെബാസ്റ്റ്യൻ, എന്റർടൈൻമെന്റ് സെക്രട്ടറി സോബിൻ സി ജോസ്, കോർ ഗ്രൂപ്പ് ചെയർമാൻ ബെന്നി വർഗീസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു. വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ് നന്ദി പറഞ്ഞു. Published: 16 Mar 2026, 01:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സിംസ് ബഹ്‌റൈൻ 'ന്യൂറോ ലിങ്ക്വിസ്റ്റിക് പ്രോഗ്രാം' സംഘടിപ്പിച്ചു
M
MathrubhumiSource Link
about 2 months ago