മനാമ: ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റിയുടെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി 14ന് വിജയകരമായി ബഹ്‌റൈനിൽ നടത്തിയ രജതാരവം പ്രോഗ്രാമിന്റെ തുടർച്ച കഴിഞ്ഞ ദിവസം തൃശൂരിൽ സംഘടിപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ബഹ്റൈൻ വിട്ട് നാട്ടിലേക്ക് തിരിച്ചു പോയ സിംസ് ഭരണസമിതി അംഗങ്ങളെ രജതാരവം തുടർ പരിപാടിയിൽ ആദരിച്ചു. To advertise here, സിംസ് പ്രസിഡന്റ് പി ടി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സിംസ് മുൻ പ്രസിഡന്റ്മാരായ പി പി ചാക്കുണ്ണി, റാഫി സി ആന്റണി, ബെന്നി വർഗീസ്, സിംസിന്റെ മുൻകാല പ്രവർത്തകരും ഭരണസമിതി അംഗങ്ങളുമായിരുന്ന വർഗീസ് ടി.ഐ, ജോഷി കാക്കശ്ശേരി, ബാബു എം. എസ്, ജോബ് സി ആന്റണി, ബെർലിൻ മൈക്കിൾ, ജോയ് മടത്തുംപടി, മത്തായി ചക്കുങ്കൽ, അമൽ ജോ ആന്റണി, ലോഫി ചൊവ്വല്ലൂർ, ജെയിൻ ബെന്നി, ജോയ്‌സൺ കെ.ഡി തുടങ്ങിയവർ സംബന്ധിച്ചു. ബഹ്‌റൈനിൽ നിന്നും സിംസ് ജനറൽ സെക്രട്ടറി നെൽസൺ വർഗീസ്, വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ്, ട്രഷറർ ജേക്കബ് വാഴപ്പിള്ളി, മറ്റ് ബോർഡ് അംഗങ്ങളായ ഷാജി സെബാസ്റ്റ്യൻ, ജെയ്‌സൺ മഞ്ഞളി, സോബിൻ സി ജോസ്, ജോബി ജോസഫ്, സിബു ജോർജ്, സിൽവർ ജൂബിലി ജനറൽ കൺവീനർ പോൾ ഉരുവത്ത് തുടങ്ങിയവർ നാട്ടിൽ നടന്ന പരിപാടിക്ക് വീഡിയോ കോൺഫ്രൻസിലൂടെ ആശംസകൾ പറഞ്ഞു. സിംസിന്റെ ലേഡീസ് വിംഗ് മുൻ പ്രസിഡന്റ് ജെയിൻ ബെന്നിയുടെ നേതൃപാടവത്തെ യോഗത്തിൽ എല്ലാവരും എടുത്തുപറഞ്ഞു. സിംസിന്റെ ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിൽ സിംസ് മുൻ അംഗങ്ങളുടെ കുടുംബ സംഗമം സംഘടിപ്പിക്കുന്നത്.

സിംസ് മുൻ അംഗങ്ങളുടെ കുടുംബ സംഗമം ‘രജതാരവം’ കേരളത്തിൽ സംഘടിപ്പിച്ചു
M
MathrubhumiSource Link
23 days ago