സിനിമ തന്ന എല്ലാ സമ്പാദ്യവും ആഡംബരവും ഉപേക്ഷിച്ചു, ഒരിക്കലും നുണ പറയില്ല, ആരെയും വഞ്ചിക്കില്ല -വിജയ്

സിനിമ തന്ന എല്ലാ സമ്പാദ്യവും ആഡംബരവും ഉപേക്ഷിച്ചു, ഒരിക്കലും നുണ പറയില്ല, ആരെയും വഞ്ചിക്കില്ല -വിജയ്

M
MathrubhumiSource Link
മൂവി ഡെസ്ക് Last Updated: 31 March 2026, 01:45 PM IST പെരമ്പൂർ മണ്ഡലത്തിൽ ഡിഎംകെയുടെ സിറ്റിംഗ് എംഎൽഎ ആയ ആർ.ഡി. ശേഖറിനെയാണ് വിജയ് നേരിടുന്നത്. ട്രിച്ചി ഈസ്റ്റിൽ ഡിഎംകെ സ്ഥാനാർത്ഥി ഇന്നിഗോ ഇരുദയരാജാണ് അദ്ദേഹത്തിന്റെ എതിരാളി. വിജയ് | ഫോട്ടോ: ANI സി നിമയിലൂടെ നേടിയ എല്ലാ സമ്പാദ്യവും ആഡംബരങ്ങളും ഉപേക്ഷിച്ചെന്ന് നടനും ടിവികെ നേതാവുമായ വിജയ് . തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം പെരമ്പൂരിൽ പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ സേവിക്കാനാണ് താൻ എത്തിയതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ചെന്നൈയിലെ പെരമ്പൂർ, കൂടാതെ ട്രിച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് വിജയ് ജനവിധി തേടുന്നത്. To advertise here, താൻ ഒരിക്കലും നുണ പറയില്ലെന്നും ജനങ്ങളെ വഞ്ചിക്കില്ലെന്നും വിജയ് ഉറപ്പുനൽകി. നിലവിലെ ഭരണകക്ഷിയായ ഡിഎംകെയെ "തിന്മയുടെ ശക്തി" എന്ന് വിശേഷിപ്പിച്ച അദ്ദേഹം, സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം മുഖ്യമന്ത്രി സ്റ്റാലിനാണെന്നും ആരോപിച്ചു. തന്റെ പാർട്ടിയുടെ ചിഹ്നമായ 'വിസിൽ' വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഒരു വിപ്ലവം സൃഷ്ടിക്കുമെന്നും വോട്ടർമാർ തനിക്ക് ഒരു അവസരം നൽകണമെന്നും വിജയ് അഭ്യർത്ഥിച്ചു. "ജനവിരുദ്ധ സർക്കാർ നടത്തുന്ന സ്റ്റാലിനെയാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? അതോ ജനങ്ങളെ സ്നേഹിക്കുന്ന വിജയിയെയാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? ദയവായി വിസിൽ ചിഹ്നത്തിൽ വോട്ട് ചെയ്യുക. ഇതൊരു വിസിൽ വിപ്ലവ തിരഞ്ഞെടുപ്പായിരിക്കണം. ദുഷ്ടശക്തിയായ ഡിഎംകെയുടെ ഭരണത്തിൽ സുരക്ഷയുണ്ടോ? കുട്ടികൾക്ക് സുരക്ഷയുണ്ടായിരുന്നോ? നിങ്ങൾക്ക് സമാധാനപരമായി ജീവിക്കാനായോ? സുരക്ഷയും തൊഴിലവസരങ്ങളും നൽകാത്ത ഈ ദുഷ്ടശക്തിയായ ഡിഎംകെ സർക്കാരിനെക്കൊണ്ട് എന്തുചെയ്യാൻ കഴിയും? നമുക്കത് വലിച്ചെറിയണ്ടേ? അവർക്ക് എന്തുചെയ്യണമെന്നറിയാതെ കൂട്ടിയിട്ടിരിക്കുന്ന പണം കാണും. എന്തായാലും ജയിക്കണമെന്ന സ്വപ്നത്തിൽ ആ പണം നിങ്ങൾക്കെല്ലാവർക്കും നൽകും. അതെല്ലാം സ്വീകരിച്ച് അവരുടെ കാതുകളിൽ വിസിൽ മുഴക്കി അവരെ പറഞ്ഞയക്കുക." വിജയ് പറഞ്ഞു. പെരമ്പൂർ മണ്ഡലത്തിൽ ഡിഎംകെയുടെ സിറ്റിംഗ് എംഎൽഎ ആയ ആർ.ഡി. ശേഖറിനെയാണ് വിജയ് നേരിടുന്നത്. ട്രിച്ചി ഈസ്റ്റിൽ ഡിഎംകെ സ്ഥാനാർത്ഥി ഇന്നിഗോ ഇരുദയരാജാണ് അദ്ദേഹത്തിന്റെ എതിരാളി. ഏപ്രിൽ 23-ന് നടക്കുന്ന വോട്ടെടുപ്പിൽ ഈ രണ്ട് മണ്ഡലങ്ങളിലെയും പോരാട്ടം ഏറെ ശ്രദ്ധേയമായിരിക്കും. യുവജനങ്ങളുടെ ക്ഷേമത്തിനായി നിരവധി വാഗ്ദാനങ്ങൾ വിജയ് തന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മുന്നോട്ട് വെച്ചിട്ടുണ്ട്. ബിരുദധാരികൾക്ക് പ്രതിമാസം 4,000 രൂപയും ഡിപ്ലോമയുള്ളവർക്ക് 2,000 രൂപയും ധനസഹായം നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കൂടാതെ, ലഹരിമുക്തവും സ്വയംപര്യാപ്തവുമായ ഒരു തമിഴ്‌നാട് കെട്ടിപ്പടുക്കുമെന്നും സർക്കാർ പരീക്ഷകൾ കൃത്യസമയത്ത് നടത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. Content Highlights: Actor-turned-politician Vijay, while campaigning in Perambur and Trichy East, declared that he has renounced his cinematic wealth for public service, labeled the DMK government as an "evil force," and promised monthly allowances for graduates as part of his TVK manifesto. Published: 31 Mar 2026, 01:45 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സിനിമ തന്ന എല്ലാ സമ്പാദ്യവും ആഡംബരവും ഉപേക്ഷിച്ചു, ഒരിക്കലു… | Boolokam