Last Updated: 27 March 2026, 08:02 AM IST ഡർബി എന്ന പേര് ഒരു ക്യാംപസിനകത്ത് എത്രത്തോളം വർക്ക് ഔട്ട് ആകും എന്നാണ് നോക്കിയത്. സംവിധായകൻ സജിൽ മമ്പാട്, ഡർബി എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: Instagram ക ടകൻ എന്ന ചിത്രത്തിനുശേഷം ഡർബി എന്ന പുതിയ ചിത്രവുമായി എത്തുകയാണ് സംവിധായകൻ സജിൽ മമ്പാട്. ആദ്യചിത്രം ഗ്രാമീണാന്തരീക്ഷത്തിലായിരുന്നെങ്കിൽ രണ്ടാമത്തെ ചിത്രം ക്യാംപസ് പശ്ചാത്തലത്തിലാണ്. ഒരുപിടി യുവതാരങ്ങൾ അണിനിരക്കുന്ന കളർഫുൾ ചിത്രത്തിന്റെ വിശേഷങ്ങൾ സജിൽ മമ്പാട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുന്നു. To advertise here, ഡർബി എന്ന പേരിനുപിന്നിൽ? രണ്ട് ഗ്യാങ്ങുകൾ, രണ്ട് രാജ്യങ്ങൾ അല്ലെങ്കിൽ രണ്ട് ഫുട്ബോൾ ടീമുകൾ തമ്മിലുള്ള മത്സരത്തിനൊക്കെയാണ് ശരിക്കും ഡർബി എന്നുപറയുന്നത്. മാഞ്ചസ്റ്റർ ഡർബി എന്ന് സ്പോർട്സ് പ്രേമികൾ കേട്ടിട്ടുണ്ടാകും. സിനിമയുടെ ആദ്യത്തെ പേര് എൽ ക്ലാസിക്കോ എന്നായിരുന്നു. തിരക്കഥ വികസിപ്പിച്ചുവന്നപ്പോഴാണ് ഡർബി എന്നാണ് യോജിച്ച പേര് എന്ന് തോന്നിയത്. ക്യാംപസിനകത്തെ ‘ഡർബി’ ഡെർബി എന്ന പേര് ഒരു ക്യാംപസിനകത്ത് എത്രത്തോളം വർക്ക് ഔട്ട് ആകും എന്നാണ് നോക്കിയത്. ഈ വിഷയത്തിൽ നമ്മൾ റിസർച്ച് ചെയ്ത സമയത്ത് മനസിലായ ഒരു കാര്യം ആളുകളും വിദ്യാർത്ഥികളും സ്റ്റുഡൻസ് ഒക്കെ മാറിക്കൊണ്ടേ ഇരിക്കുന്നുണ്ടെങ്കിലും പക്ഷേ ഇവർക്കിടയിലുള്ള ഒരു കോമൺ ഇഷ്യൂവിന് ഇന്നും മാറ്റമില്ല. അതാണ് ജൂനിയർ-സീനിയർ പ്രശ്നം. അത് എപ്പോഴും അവിടെ അന്നും ഇന്നും എന്നും നിലനിൽക്കുന്നുണ്ട്. 80 കളിൽ ആയിക്കോട്ടെ, 90 കളിൽ ആയിക്കോട്ടെ, അത് കഴിഞ്ഞിട്ട് ഈ പറയുന്ന 2000 ൽ ആയിക്കോട്ടെ, 2015 ആയിക്കോട്ടെ, 2026 ആയിക്കോട്ടെ അത് ഇപ്പോഴും ക്യാംപസുകളിലുണ്ട്. ആ പ്രശ്നം മുൻനിർത്തിയാണ് ക്യാംപസ് സിനിമയ്ക്ക് ഡർബി എന്ന പേരിട്ടത്. ആദ്യ സിനിമയിൽനിന്ന് തികച്ചും വ്യത്യസ്തമായ പ്രമേയമാണല്ലോ കടകനുശേഷം വേറൊരു ചിത്രമായിരുന്നു പ്ലാനിലുണ്ടായിരുന്നത്. പക്ഷേ ഡർബി പെട്ടന്ന് മനസിലേക്ക് വന്ന ചിത്രമാണ്. കാരണം നമ്മൾ കുറേ അധികം കാലമായി ഒരു സമ്പൂർണ ക്യാംപസ് പടം കണ്ടിട്ട്. ഈ തലമുറയിൽപ്പെട്ടവരുൾപ്പെടുന്ന ഒരു ക്യാംപസ് ചിത്രം കാണാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. ആ ചിന്തയിൽനിന്നാണ് ഡർബി എന്ന ചിത്രത്തിന്റെ പിറവി. ഒരുപാട് യുവതാരങ്ങൾ അണിനിരക്കുന്ന ചിത്രം പ്രായമുള്ള താരങ്ങളെ പ്രായം കുറച്ച് കാണിക്കുന്ന പരിപാടി വേണ്ടെന്ന് നമ്മൾ ആദ്യമേ തീരുമാനിച്ചിരുന്നു. അതുകൊണ്ട് കഥാപാത്രങ്ങൾക്ക് യോജിച്ച താരങ്ങളെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ തേടി കണ്ടുപിടിക്കാമെന്നായിരുന്നു മനസിൽ. അങ്ങനെ ആദ്യം തിരഞ്ഞെടുക്കുന്നത് അമീനെയാണ്. അദ്ദേഹത്തെ ഞാൻ കുറേ കാലമായി സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നുണ്ട്. ഓസ്ലർ കണ്ടപ്പോഴാണ് ആദമിനെ തിരഞ്ഞെടുത്തത്. അതല്ലാതെ അദ്ദേഹത്തെ ഒന്ന് രണ്ട് തവണ നേരിട്ട് കാണുകയും ചെയ്തിരുന്നു. സത്യത്തിൽ പ്രകമ്പനത്തിന് മുൻപ് അമീൻ തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ് ഡർബി. പിന്നെയാണ് പ്രകമ്പനം വന്നത്. ഇടയ്ക്ക് ഈ രണ്ട് പടത്തിന്റെയും ഡേറ്റുകൾ ഒരുമിച്ചായി. പക്ഷേ നമ്മുടെ ഡേറ്റ് പിന്നെയും കുറച്ച് അങ്ങോട്ട് മാറി. അതോടെ അമീന് പ്രകമ്പനവും ഡെർബിയും ചെയ്യാൻ സാധിച്ചു. മോട്ടിവേറ്റ് ചെയ്യുന്ന അച്ഛൻ വേഷത്തിൽ അബു സലിം അബുക്കാനെ നമ്മൾ കുറെ കാലങ്ങളായിട്ട് കാണുന്നത് വില്ലൻ വേഷങ്ങളിലും മറ്റുമാണ്. ഒരു സ്പെഷ്യൽ കഥാപാത്രമായി അദ്ദേഹത്തെ കൊണ്ടുവരണമെന്നുണ്ടായിരുന്നു. വേറൊരു പടത്തിലും കാണാത്ത അബു സലിമിനെ ഈ പടത്തിൽ കാണാം. അത്രയും പ്രാധാന്യമുള്ള വേഷമാണ് അദ്ദേഹത്തിനിതിൽ. സംഘട്ടനരംഗങ്ങൾക്ക് ഏറെ സമയമെടുത്തിരുന്നോ? എനിക്ക് ഏറ്റവും എളുപ്പത്തിൽ ക്യാച്ച് ചെയ്യാൻ പറ്റുന്ന ഒന്നാണ് ഫൈറ്റ്. ഫൈറ്റ് മാസ്റ്ററുമായ് സംസാരിച്ച് കോറിയോഗ്രഫി സെറ്റ് ചെയ്തുകഴിഞ്ഞാൽ ഞാൻ ഓകെയാകും. നമ്മുടെ കൂടെയുള്ള ആർട്ടിസ്റ്റുകളെല്ലാം വലിയ കൗതുകത്തിലാണ് നിന്നിരുന്നത്. പലരും ഇതുപോലുള്ള ഫൈറ്റ് സീനുകൾ ആദ്യമായാണ് ചെയ്യുന്നത്. അതുകൊണ്ട് നമുക്ക് കാര്യങ്ങൾ പെട്ടന്ന് സെറ്റ് ചെയ്യാൻ വേണ്ടി പറ്റി. എല്ലാവരും നന്നായി സഹകരിച്ചു. സംഗീത സംവിധായകനായി ഗോപി സുന്ദർ കടകനിൽ ഗോപി സുന്ദറായിരുന്നു സംഗീതസംവിധാനം. ഒരു ക്യാംപസ് പടം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് ആ സമയത്ത് ഞാൻ അദ്ദേഹത്തോട് സൂചിപ്പിച്ചിരുന്നു. അദ്ദേഹത്തിന് മാത്രം ചെയ്യാനാവുന്ന ചിലത് ഈ പടത്തിൽ ചെയ്തുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ആത്മാർത്ഥമായ സഹകരണം ഈ ചിത്രത്തിനുണ്ടായിട്ടുണ്ട്. ഡർബിയേക്കുറിച്ചുള്ള പ്രതീക്ഷകൾ? എല്ലാരും നല്ല ആത്മവിശ്വാസത്തിലാണ്. നല്ല സിനിമയാണ് എന്ന ഒരു പ്രതീക്ഷ നമുക്കുണ്ട്. എല്ലാവരും വലിയ സന്തോഷത്തിലുമാണ്. ആ സന്തോഷം പ്രേക്ഷകർക്കും കിട്ടുമെന്നാണ് പ്രതീക്ഷ. തിയേറ്ററിൽത്തന്നെ കാണേണ്ട ചിത്രമാണ് ഡെർബി. Content Highlights: Director Sajil Mambad discusses his second directorial venture Derby, a colorful campus thriller exploring junior-senior dynamics featuring young actors and a unique role for veteran Abu Salim. Published: 27 Mar 2026, 08:02 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

സിനിമയ്ക്ക് ഡർബി എന്ന് പേരിടാൻ ഒരു കാരണമുണ്ട്, ആദ്യം ആലോചിച്ചത് മറ്റൊരു പേര് -സജിൽ മമ്പാട്
M
MathrubhumiSource Link
about 1 month ago